ജി​ല്ല​യി​ല്‍ അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍
Tuesday, January 18, 2022 1:20 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ത്തെ ശ​രാ​ശ​രി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 20 ന് ​മു​ക​ളി​ല്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി ഉ​ത്ത​ര​വാ​യി. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലെ ജി​ല്ല​യി​ലെ ശ​രാ​ശ​രി ടി​പി​ആ​ര്‍ 23 ആ​ണ്. എ​ല്ലാ​ത്ത​രം സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക, മ​ത-​സാ​മു​ദാ​യി​ക പൊ​തു​പ​രി​പാ​ടി​ക​ള്‍​ക്കും വി​വാ​ഹ-​മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം 50 ആ​യി പ​രി​മി​ത​പ്പെ​ടു​ത്തി.

സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, സ​ഹ​ക​ര​ണ, പൊ​തു​മേ​ഖ​ല, സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന എ​ല്ലാ യോ​ഗ​ങ്ങ​ളും പ​രി​പാ​ടി​ക​ളും ച​ട​ങ്ങു​ക​ളും ഓ​ണ്‍​ലൈ​നി​ല്‍ മാ​ത്ര​മാ​ക്കും. മ​റ്റു മേ​ഖ​ല​ക​ളി​ലെ പ​രി​പാ​ടി​ക​ളും അ​ത്യാ​വ​ശ്യ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലൊ​ഴി​കെ ഓ​ണ്‍​ലൈ​നി​ലാ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. നേ​രി​ട്ടു​ത​ന്നെ ന​ട​ത്തേ​ണ്ടി​വ​രു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ല​വും മ​റ്റ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് സം​ഘാ​ട​ക​ര്‍ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.

ജി​ല്ല​യി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക്ല​സ്റ്റ​റു​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​താ​യി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ഇ​ങ്ങ​നെ ക്ല​സ്റ്റ​റു​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ആ ​വി​വ​രം കൃ​ത്യ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ക്കു​ന്ന​തി​നും സ്ഥാ​പ​നം 15 ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടു​ന്ന​തി​നും സ്ഥാ​പ​ന മേ​ല​ധി​കാ​രി​ക​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്.

മാ​ര്‍​ക്ക​റ്റു​ക​ള്‍, വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി ആ​ളു​ക​ള്‍ കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളി​ലും യോ​ഗ​ങ്ങ​ള്‍, പൊ​തു​പ​രി​പാ​ടി​ക​ള്‍, ച​ട​ങ്ങു​ക​ള്‍ എ​ന്നി​വ​യി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് സെ​ക്ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.