പോലീസിനെ ആ​ക്ര​മി​ച്ച് രക്ഷപെടാൻ ശ്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ
Tuesday, January 18, 2022 1:20 AM IST
ഉ​പ്പ​ള: പോ​ലീ​സി​നെ ആ​ക്ര​മി​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച കൈ​ക്ക​ന്പ​യി​ലെ വെ​ടി​വ​യ്പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. ഉ​പ്പ​ള മ​ജ​ലി​ലെ അ​ജാ​സി(37) നെ​യാ​ണ് മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ഹൊ​സ​ങ്ക​ടി​യി​ൽ ന​ട​ക്കു​ന്ന ഒ​രു വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ജാ​സ് മ​ഞ്ചേ​ശ്വ​രം എ​സ്ഐ എ​ൻ. അ​ൻ​സാ​റി​നെ​യും മ​റ്റൊ​രു പോ​ലീ​സു​കാ​ര​നെ​യും ആ​ക്ര​മി​ച്ച ശേ​ഷം കു​ത​റി​യോ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. പോ​ലീ​സ് പി​ന്തു​ട​ർ​ന്ന​പ്പോ​ൾ ഓ​ടു​ന്ന​തി​നി​ടെ അ​ജാ​സി​ന് കു​ഴി​യി​ൽ​വീ​ണ് പ​രി​ക്കേ​റ്റു. കൈ​യ്ക്കു പ​രി​ക്കേ​റ്റ ഇ​യാ​ളെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

വെ​ടി​വെ​യ്പ്പ് കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ അ​മീ​റി​നെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ര​ണ്ടു​വ​ർ​ഷം മു​ന്പ് കൈ​ക്ക​ന്പ ദേ​ശീ​യ​പാ​ത​യി​ൽ ഇ​രു​സം​ഘ​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ രാ​ത്രി എ​ട്ടോ​ടെ ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ ത​ല​ങ്ങും വി​ല​ങ്ങും പ​ര​സ്പ​രം വെ​ടി​വ​യ്ക്കു​ക​യാ​ണു​ണ്ടാ​യ​ത്. കേ​സി​ൽ ഇ​നി ര​ണ്ടു​പേ​രെ പി​ടി​കൂ​ടാ​നു​ണ്ടെ​ന്നും ഇ​വ​ർ​ക്കു വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.