പേ​പ്പ​ര്‍ സീ​ഡ് പെ​ന്‍ പ​ദ്ധ​തി​യു​മാ​യി ബി​ല്‍​ഡ​പ് കാ​സ​ര്‍​ഗോ​ഡ്
Tuesday, January 18, 2022 1:20 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് സ്ഥി​ര​വ​രു​മാ​നം ല​ഭ്യ​മാ​ക്കാ​നാ​യി പേ​പ്പ​ര്‍ സീ​ഡ് പെ​ന്‍ പ​ദ്ധ​തി​യു​മാ​യി സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ബി​ല്‍​ഡ​പ് കാ​സ​ര്‍​ഗോ​ഡ്. വി​ത്തു​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ക​ട​ലാ​സ് പേ​ന​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി എ​ത്തി​ച്ചു​ന​ല്കി അ​വ​ര്‍ നി​ര്‍​മി​ക്കു​ന്ന പേ​ന​ക​ള്‍ വി​ല്പ​ന ന​ട​ത്തി ല​ഭി​ക്കു​ന്ന വ​രു​മാ​നം പൂ​ര്‍​ണ​മാ​യും ല​ഭ്യ​മാ​ക്കു​ക​യാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ജി​ല്ല​യി​ല്‍ ദു​രി​ത​ബാ​ധി​ത​ര്‍ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും സാ​ന്ത്വ​ന ബ​ഡ്‌​സ് സ്‌​കൂ​ളി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ 20 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഇ​തി​നാ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ല്കി​ക്ക​ഴി​ഞ്ഞു. തു​ട​ര്‍​ന്ന് ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​റ്റു​ള്ള​വ​ര്‍​ക്കും പ​രി​ശീ​ല​നം ന​ല്കി പ​ദ്ധ​തി ജി​ല്ല മു​ഴു​വ​ന്‍ വ്യാ​പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഇ​ങ്ങ​നെ നി​ര്‍​മി​ക്കു​ന്ന പേ​പ്പ​ര്‍ പേ​ന​ക​ളു​ടെ വി​പ​ണ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11 ന് ​നാ​യ​ന്മാ​ര്‍​മൂ​ല ടാ​ല്‍​റോ​പ്‌​സ് ടെ​ക്കീ​സ് പാ​ര്‍​ക്കി​ല്‍ കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല വി​സി പ്ര​ഫ. വെ​ങ്കി​ടേ​ശ്വ​ര​ലു നി​ര്‍​വ​ഹി​ക്കു​മെ​ന്ന് ബി​ല്‍​ഡ​പ് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ക​ര്‍​ണാ​ട​ക ബാ​ങ്ക് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി​ന​യ ഭ​ട്ട് ആ​ദ്യ വി​ല്പ​ന സ്വീ​ക​രി​ക്കും. എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​മ​ശേ​ഖ​ര, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഫാ​ത്തി​മ​ത്ത് ജ​ഹ​നാ​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ബി​ല്‍​ഡ​പ് കാ​സ​ര്‍​ഗോ​ഡ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൂ​ക്ക​ള്‍ ബാ​ല​കൃ​ഷ്ണ​ന്‍, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ര​വീ​ന്ദ്ര​ന്‍ ക​ണ്ണം​കൈ, സെ​ക്ര​ട്ട​റി (എ​ച്ച്ആ​ര്‍) ഡോ. ​ര​ശ്മി പ്ര​കാ​ശ്, എം. ​ഹ​ര്‍​ഷാ​ദ്, ഹ​ക്കീം പ്രി​ന്‍​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.