കോ​ട്ട​പ്പു​റം-​മാ​ട്ടു​മ്മ​ൽ-​ക​ടി​ഞ്ഞി​മൂ​ല പാ​ല​ത്തി​ന് 13.92 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി
Tuesday, January 18, 2022 1:20 AM IST
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം ന​ഗ​ര​ത്തി​ലെ കോ​ട്ട​പ്പു​റം-​ക​ടി​ഞ്ഞി​മൂ​ല-​മാ​ട്ടു​മ്മ​ൽ പാ​ലം നി​ർ​മാ​ണ​ത്തി​ന് 13.92 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. മാ​ട്ടു​മ്മ​ൽ, ക​ടി​ഞ്ഞി​മൂ​ല പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യ​മാ​യി​രു​ന്നു നി​ല​വി​ലു​ള്ള ന​ട​പ്പാ​ലം മാ​റ്റി റോ​ഡ് പാ​ലം നി​ർ​മി​ക്കു​ക എ​ന്ന​ത്.

പ​തി​റ്റാ​ണ്ടു​ക​ളു​ടെ ആ​വ​ശ്യ​മാ​യ ഈ ​പാ​ലം നി​ർ​മാ​ണ​ത്തി​ന് 2016-21 എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കാ​ല​ത്തെ ബ​ജ​റ്റി​ൽ ടോ​ക്ക​ൺ പ്ര​ഫ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഡി​പി​ആ​ർ ത​യാ​റാ​ക്കി വ​രു​മ്പോ​ൾ 13.92 കോ​ടി രൂ​പ ചെ​ല​വ് വ​രു​മെ​ന്ന​തി​നാ​ൽ ഇ​തി​നാ​യു​ള്ള ധ​ന​സ​ഹാ​യ​ത്തി​ന് കേ​ര​ള സ​ർ​ക്കാ​ർ ന​ബാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം ന​ബാ​ർ​ഡ് ട്രാ​ഞ്ചെ 27 ഉ​ൾ​പ്പെ​ടു​ത്തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് അ​നു​വ​ദി​ച്ച 153.24 കോ​ടി രൂ​പ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കോ​ട്ട​പ്പു​റം പാ​ല​ത്തി​ന് 13.92 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 11.14 കോ​ടി രൂ​പ ന​ബാ​ർ​ഡ് വി​ഹി​ത​വും 2.78 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഹി​ത​വു​മാ​ണ്. 155 മീ​റ്റ​ർ നീ​ള​ത്തി​ലും 11 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് പാ​ലം രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​ത്.

ആ​റു സ്പാ​നു​ക​ളു​ള്ള ഈ ​പാ​ല​ത്തി​ന് ഇ​രു​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 350 മീ​റ്റ​ർ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കും. കൂ​ടാ​തെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും ഒ​രു​മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത കേ​ബി​ൾ ഡെ​ക്റ്റ് എ​ന്നി​വ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പാ​ല​ത്തി​ന് അ​നു​ബ​ന്ധി​ച്ചു നി​ർ​മി​ക്കു​ന്ന അ​പ്രോ​ച്ച് റോ​ഡി​നു​ള്ള സ​മ്മ​തം പാ​ല​ത്തി​ന് പ​രി​സ​ര​ത്തു​ള്ള​വ​രി​ൽ​നി​ന്നും ല​ഭി​ച്ച​താ​യി ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി അ​റി​യി​ച്ചു. മാ​ട്ടു​മ്മ​ൽ, ക​ടി​ഞ്ഞി​മൂ​ല ഭാ​ഗ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ നി​ത്യേ​ന ഏ​ഴ് കി​ലോ​മീ​റ്റ​ർ അ​ധി​കം സ​ഞ്ച​രി​ച്ചു​വേ​ണം നീ​ലേ​ശ്വ​രം ന​ഗ​ര​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ. പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ ദൂ​ര​വും സ​മ​യ​വും ലാ​ഭി​ക്കാം എ​ന്ന​തോ​ടൊ​പ്പം മ​ണ്ഡ​ല​ത്തി​ലെ തീ​ര​ദേ​ശ ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്ക് വ​ലി​യ രീ​തി​യി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​ക്കു​ന്ന പ​ദ്ധ​തി​കൂ​ടി​യാ​ണി​ത്.