പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ലൊ​രു ജ​ന്മ​ദി​നാ​ഘോ​ഷം
Monday, January 17, 2022 1:26 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഏ​ക സി​പി​എം അം​ഗ​ത്തി​ന്‍റെ ജ​ന്മ​ദി​നം കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ച് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍. നാ​ലാം വാ​ര്‍​ഡാ​യ മ​രു​തം​കു​ള​ത്തു​നി​ന്നു​ള്ള പ്ര​തി​നി​ധി​യും സി​പി​എം മ​രു​തം​കു​ളം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ സ​ന്ധ്യ ശി​വ​ന്റെ പി​റ​ന്നാ​ളാ​ണ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് ല​ളി​ത​മാ​യ ച​ട​ങ്ങൊ​രു​ക്കി ആ​ഘോ​ഷി​ച്ച​ത്. അം​ഗ​ത്തി​ന്‍റെ​യും വാ​ര്‍​ഡി​ന്‍റെ​യും പേ​രെ​ഴു​തി​യ കേ​ക്ക് മു​റി​ച്ച് സ​ന്ധ്യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യ​ത്തി​ന് ആ​ദ്യ മ​ധു​രം കൈ​മാ​റി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും സ​ഹ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. യു​ഡി​എ​ഫി​ന് മൃ​ഗീ​യ ഭൂ​രി​പ​ക്ഷ​മു​ള്ള പ​തി​നാ​റം​ഗ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ല്‍ സ​ന്ധ്യ​യ്ക്ക് പു​റ​മേ സി​പി​ഐ അം​ഗം വി​ഷ്ണു മാ​ത്ര​മാ​ണ് പ്ര​തി​പ​ക്ഷ​ത്തു​ള്ള​ത്.