പ​ടി​മ​രു​ത് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ദേ​വാ​ല​യ തി​രു​നാ​ളിനു തുടക്കം
Monday, January 17, 2022 1:25 AM IST
രാ​ജ​പു​രം: പ​ടി​മ​രു​ത് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ദേ​വാ​ല​യ​ത്തി​ല്‍ നൊ​വേ​ന​യ്ക്കും തി​രു​നാ​ളാ​ഘോ​ഷ​ത്തി​നും വി​കാ​രി ഫാ. ​ജോ​സ​ഫ് ക​രിന്പൂ​ഴി​ക്ക​ല്‍ കൊ​ടി​യേ​റ്റി. വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫാ. ​ഷാ​ജി ക​ണി​യാം​പ​റ​മ്പി​ല്‍, ഫാ. ​വി​പി​ന്‍ ഇ​ളം​പാ​ശേ​രി​ല്‍, ഫാ. ​തോ​മ​സ് പ​യ്യ​മ്പ​ള്ളി​ല്‍, ഫാ. ​ഷി​ന്‍റോ പു​ലി​യു​റു​മ്പി​ല്‍, ഫാ. ​ജോ​ബി​ന്‍ കൊ​ട്ടാ​ര​ത്തി​ല്‍, ഫാ. ​ജോ​ഷി വ​ല്ല​ര്‍​ക്കാ​ട്ടി​ല്‍, ഫാ. ​മ​നോ​ജ് ക​രി​മ്പു​ഴി​ക്ക​ല്‍ എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

22 ന് ​ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ.​ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ല​ദീ​ഞ്ഞ് ആ​ശീ​ര്‍​വാ​ദ​വും ന​ട​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ 23 ന് ​രാ​വി​ലെ 9.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ്ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത മ​ദ്യ​വി​രു​ദ്ധ​സ​മി​തി ഡ​യ​റ​ക്ട​ര്‍ ഫാ. ​ചാ​ക്കോ കു​ടിപ്പ​റ​മ്പി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.