അ​ടി​യ​ന്ത​ര ശ്ര​ദ്ധ വേ​ണ​മെ​ന്ന് ക​ള​ക്ട​ർ
Monday, January 17, 2022 1:25 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​നു​ക​ളും വാ​ർ​ഡു​ത​ല ജാ​ഗ്ര​താ സ​മി​തി​ക​ളും അ​ടി​യ​ന്ത​ര ശ്ര​ദ്ധ​പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ സ്വാ​ഗ​ത് ഭ​ണ്ഡാ​രി അ​റി​യി​ച്ചു. ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത് ജാ​ഗ്ര​ത​യോ​ടെ ശ്ര​ദ്ധി​ക്ക​ണം. അ​പ്പാ​ർ​ട്ട്മെ​ന്‍റ് സ​മു​ച്ച​യ​ങ്ങ​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ, ക​ട​ക​ൾ, ക്ല​ബു​ക​ൾ, മാ​ളു​ക​ൾ മു​ത​ലാ​യ​വ​യി​ൽ അ​ണു​ബാ​ധ കൂ​ടു​ത​ൽ പ​ട​രാ​തി​രി​ക്കാ​ൻ ക​ർ​ശ​ന​മാ​യ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.
അ​ണു​ബാ​ധ​യു​ടെ വ്യാ​പ​ന​ത്തെ നി​സാ​ര​മാ​യി കാ​ണ​രു​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഇ​ഷ്ട​മു​ള്ള​തു​പോ​ലെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കാ​നാ​കി​ല്ല. പൊ​തു​സ്ഥ​ല​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ അ​ണു​വി​മു​ക്ത​മാ​ക്ക​ണം, എ​ല്ലാ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​രും സ്ഥാ​പ​ന ഉ​ട​മ​ക​ളും സ​ന്ദ​ർ​ശ​ക​രും ഗു​ണ​നി​ല​വാ​ര​മു​ള്ള മാ​സ്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്ക​ണം, ജി​മ്മു​ക​ൾ, നീ​ന്ത​ൽ​ക്കു​ള​ങ്ങ​ൾ, ക​ളി​സ്ഥ​ല​ങ്ങ​ൾ, പാ​ർ​ട്ടി ഹാ​ളു​ക​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ഫെ​ബ്രു​വ​രി 15 വ​രെ നി​യ​ന്ത്രി​ക്ക​ണം. എ​ന്നാ​ൽ നി​ർ​ത്തി​വ​യ്ക്കേ​ണ്ട​തി​ല്ല.

കെ​ട്ടി​ട​ത്തി​ൽ ശു​ചി​ത്വം ഉ​റ​പ്പു വ​രു​ത്തു​ക​യും പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​മ്പ് താ​പ​നി​ല പ​രി​ശോ​ധി​ക്കു​ക​യും സാ​നി​റ്റൈ​സ് ചെ​യ്ത് അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും വേ​ണം. ആ​വ​ശ്യ​മു​ള്ളി​ട​ത്തെ​ല്ലാം ഇ​ര​ട്ട വാ​ക്സി​നേ​ഷ​ൻ സ്റ്റാ​റ്റ​സ് ഉ​റ​പ്പു വ​രു​ത്ത​ണം. ലി​ഫ്റ്റു​ക​ളു​ടെ ഉ​പ​യോ​ഗം ഒ​രു സ​മ​യം നി​ശ്ചി​ത എ​ണ്ണം യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ക. ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ പ​ര്യാ​പ്ത​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പും ത​ദ്ദേ​ശ സ്ഥാ​പ​ന ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ബ്രേ​ക് ദി ​ചെ​യി​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് കോ​വി​ഡ് വ്യാ​പ​ന​ത്തെ ത​ട​യു​ന്ന​തി​ന് എ​ല്ലാ​വ​രും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. മു​ന്ന​ണി പോ​രാ​ളി​ക​ളാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​ൻ ജാ​ഗ്ര​ത വേ​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.