കോ​വി​ഡ് കൂ​ടു​ന്പോ​ഴും പ​രി​ശോ​ധ​ന കൂ​ട്ടാ​ൻ ന​ട​പ​ടി​യി​ല്ല
Monday, January 17, 2022 1:25 AM IST
കാ​സ​ർ​ഗോ​ഡ്: അ​തീ​വ​ജാ​ഗ്ര​ത വേ​ണ​മെ​ന്ന് നാ​ഴി​ക​യ്ക്ക് നാ​ൽ​പ്പ​തു​വ​ട്ടം പ​റ​യു​ന്ന​ത​ല്ലാ​തെ കോ​വി​ഡ് പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ. ജി​ല്ല​യി​ൽ ര​ണ്ടാ​ഴ്ച മു​ന്പു​വ​രെ 50 ൽ ​താ​ഴെ​യാ​യി​രു​ന്നു പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​മെ​ങ്കി​ൽ ഇ​പ്പോ​ഴ​ത് 300 ന് ​മു​ക​ളി​ലാ​യി​രി​ക്കു​ന്നു. സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി, ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യു​ള്ള​ത്. അ​തും ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യ കേ​സു​ക​ളി​ൽ മാ​ത്രം. ഇ​ങ്ങ​നെ ഇ​തി​നാ​യി റ​ഫ​ർ ചെ​യ്യു​ന്നു​മി​ല്ല. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന സാ​ന്പി​ൾ എ​ടു​ക്കു​ന്ന​ത് ജി​ല്ലാ ആ​ശു​പ​ത്രി, ജ​ന​റ​ൽ ആ​ശു​പ​ത്രി, ഏ​താ​നും സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ത്ര​മാ​യി ചു​രു​ങ്ങി.

പ​കു​തി​യി​ലേ​റെ​യും സ​ർ​ക്കാ​ർ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഈ ​സൗ​ക​ര്യ​മി​ല്ല. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ക്യാ​ന്പു​ക​ളു​മി​ല്ല. സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ പ​രി​ശോ​ധ​ന ചെ​യ്യാ​ൻ ഭൂ​രി​ഭാ​ഗ​ത്തി​നും പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു​ത​ന്നെ പു​റ​ത്തു ക​ട​ക്ക​ണം. മി​ക്ക​വ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യും ലാ​ബു​ക​ളെ​യു​മാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്കു സ്വ​കാ​ര്യ ലാ​ബു​ക​ൾ 300 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. പ​ല സ്വ​കാ​ര്യ​ലാ​ബു​ക​ൾ​ക്കു മു​ന്നി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ നീ​ണ്ട​നി​ര​യാ​ണ്.

യാ​ത്ര, ചി​കി​ത്സ തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ​ത്തി​നു​ള്ള​വ​രാ​ണ് ഏ​റെ​യും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ത​യാ​റാ​കു​ന്ന​ത്. ഇ​ട​ത്ത​രം വ​രു​മാ​ന​ക്കാ​ർ ഏ​റെ​യും പ​രി​ശോ​ധ​ന​ക​ളി​ൽ​നി​ന്നു മാ​റി​നി​ൽ​ക്കു​മ്പോ​ൾ രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​മാ​യ സ​ർ​ക്കാ​ർ​ത​ല ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ല. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ കോ​വി​ഡ് ഉ​ണ്ടോ​യെ​ന്ന് സ്വ​യം പ​രി​ശോ​ധി​ക്കാ​നു​ള്ള കി​റ്റു​ക​ൾ​ക്ക് ഒ​രാ​ഴ്ച​യാ​യി ക്ഷാ​മ​മാ​ണ്. ആ​വ​ശ്യ​ക്കാ​ർ ഉ​ണ്ടെ​ങ്കി​ൽ ഓ​ർ​ഡ​ർ ചെ​യ്തു വ​രു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. സ​ർ​ക്കാ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലി​ത് ന​ൽ​കു​ന്നു​മി​ല്ല. പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ തോ​റും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന സൗ​ക​ര്യ​മെ​ങ്കി​ലും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

കോ​വി​ഡ് ല​ക്ഷ​ണ​ത്തി​ന്‍റെ സം​ശ​യ​മു​ള്ള​വ​രി​ൽ പ​ല​രും പ​രി​ശോ​ധ​ന സൗ​ക​ര്യം ഇ​ല്ല എ​ന്ന​തി​ന്‍റെ പേ​രി​ൽ മാ​റി​നി​ൽ​ക്കു​ക​യും ഒ​ടു​വി​ൽ അ​ത് തീ​വ വ്യാ​പ​ന​ത്തി​ലേ​ക്കു കു​തി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ക​രു​ത​ൽ ഉ​ണ്ടാ​കു​ന്നി​ല്ല. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രി​ൽ വീ​ട്ടി​ൽ ക​ഴി​യു​ന്ന​വ​രും പു​റ​ത്തു യാ​ത്ര ചെ​യ്യു​ന്ന​ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളൊ​ന്നു​മി​ല്ല. പൊ​തു പ​രി​പാ​ടി​ക​ളി​ലും മ​റ്റും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കും എ​ന്ന അ​റി​യി​പ്പു​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം ക​ട​ലാ​സി​ൽ മാ​ത്ര​മാ​യി.