ബേ​ഡ​ഡു​ക്ക​യി​ലെ​ത്തി​യ ആ​ന​ക്കൂ​ട്ട​ത്തെ പു​ഴ​ക​ട​ത്തി മു​ളി​യാ​ര്‍ വ​ന​ത്തി​ലെ​ത്തി​ച്ചു
Monday, January 17, 2022 1:25 AM IST
കു​ണ്ടം​കു​ഴി: ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​നെ ര​ണ്ടു​ദി​വ​സം ഭീ​തി​യി​ലാ​ക്കി​യ ആ​ന​ക്കൂ​ട്ട​ത്തെ വ​ന​പാ​ല​ക​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും അ​ഞ്ചു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട ശ്ര​മ​ഫ​ല​മാ​യി പു​ഴ​ക​ട​ത്തി വീ​ണ്ടും മു​ളി​യാ​ര്‍ ഭാ​ഗ​ത്തെ​ത്തി​ച്ചു.

കു​ണ്ടം​കു​ഴി കാ​ര​ക്കാ​ട് കാ​വി​ന​ക​ത്താ​ണ് ആ​റ് ആ​ന​ക​ള​ട​ങ്ങി​യ കൂ​ട്ടം നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത്. തൊ​ട്ട​ടു​ത്ത് പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​യും നി​ര​വ​ധി വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളു​മു​ള്ള​തി​നാ​ല്‍ വ​ള​രെ ശ്ര​ദ്ധാ​പൂ​ര്‍​വ​മാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും നീ​ങ്ങി​യ​ത്. തു​ര​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ആ​ന​ക​ള്‍ വ​ന്ന വ​ഴി​യേ ത​ന്നെ തി​രി​ച്ചു​ന​ട​ന്ന​ത് ആ​ശ്വാ​സ​മാ​യി.

കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കാ​തെ ഓ​രോ​ന്നാ​യി പു​ഴ​ക​ട​ന്നെ​ങ്കി​ലും കൂ​ട്ട​ത്തി​ല്‍​നി​ന്നും വേ​ര്‍​പെ​ട്ട ഒ​രാ​ന കു​ട്ട്യാ​നം ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യ​ത് വീ​ണ്ടും ആ​ശ​ങ്ക പ​ര​ത്തി. ഇ​വി​ടെ നാ​ട്ടു​കാ​ര്‍ തീ​പ്പ​ന്ത​ങ്ങ​ളും ടോ​ര്‍​ച്ചും തെ​ളി​ച്ച് പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​ടു​ത്തു​ള്ള ഏ​താ​നും കൃ​ഷി​യി​ട​ങ്ങ​ള്‍​ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ചു. ഉ​ദു​മ സ്വ​ദേ​ശി​ക​ളാ​യ ഭാ​സ്‌​ക​ര​ന്‍ നാ​യ​ര്‍, രാ​ജേ​ശ്വ​രി, കു​ട്ട്യാ​ന​ത്തെ ജ​നാ​ര്‍​ദ​ന​ന്‍, സ​തീ​ശ​ന്‍, സു​കു​മാ​ര​ന്‍ എ​ന്നി​വ​രു​ടെ തോ​ട്ട​ങ്ങ​ളി​ലാ​ണ് നാ​ശ​മു​ണ്ടാ​യ​ത്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മു​ള​ങ്കൂ​ട്ട​ങ്ങ​ളും ക​ട​പ്ലാ​വു​മാ​ണ് ആ​ന​യെ ആ​ക​ര്‍​ഷി​ച്ച​ത്. തെ​ങ്ങ്, ക​വു​ങ്ങ്, വാ​ഴ എ​ന്നി​വ​യ്ക്കും സാ​ര​മാ​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ഒ​ടു​വി​ല്‍ ഈ ​ആ​ന​യും മു​ളി​യാ​ര്‍ വ​ന​മേ​ഖ​ല​യി​ലേ​ക്ക് മ​ട​ങ്ങി.

രാ​ത്രി​കാ​ല​ത്ത് ഇ​വ വീ​ണ്ടും പു​ഴ​ക​ട​ന്നെ​ത്തു​ന്ന​ത് ത​ട​യാ​ന്‍ പു​ഴ​ക്ക​ര​യി​ല്‍ തീ​പ്പ​ന്ത​ങ്ങ​ളു​മാ​യി രാ​ത്രി​കാ​വ​ല്‍ ന​ട​ത്തു​ന്നു​ണ്ട്. പു​ഴ​യ്ക്ക​ക്ക​രെ ആ​ന​ക്കൂ​ട്ട​ങ്ങ​ളു​മാ​യി സ​ഹ​ജീ​വി​ത​ത്തി​ന് വി​ധി​ക്ക​പ്പെ​ട്ട മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തു​കാ​രാ​ക​ട്ടെ ഇ​നി​യെ​ന്ന് ഇ​വ​യെ ക​ര്‍​ണാ​ട​ക വ​ന​ത്തി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​നാ​കു​മെ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ്.