ക​ല്ലി​ടാ​ന്‍ വ​ന്ന സം​ഘ​ത്തെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു
Monday, January 17, 2022 1:25 AM IST
പാ​ല​ക്കു​ന്ന്: സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യു​ടെ ക​ല്ലി​ടാ​ന്‍ വ​ന്ന ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ല്‍ 13-ാം വാ​ര്‍​ഡി​ല്‍ ക​ല്ലി​ടാ​ന്‍ വ​ന്ന കെ-​റെ​യി​ല്‍ പ​ദ്ധ​തി ഉ​ദ്യോ​ഗ​സ്ഥ​രെ​യും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ങ്ങു​ന്ന സം​ഘ​ത്തെ​യാ​ണ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ദ്ദേ​ശ വാ​സി​ക​ള്‍ ഉ​പ​രോ​ധി​ച്ച​ത്.

ബേ​ക്ക​ല്‍ പോ​ലീ​സ് ഇ​ട​പെ​ട്ടി​ട്ടും സം​ഘ​ത്തി​നെ ക​ല്ലി​ടാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​ആ​ര്‍. വി​ദ്യാ​സാ​ഗ​ര്‍, വാ​ർ​ഡ് മെം​ബ​ർ ഹാ​രി​സ് അ​ങ്ക​ക്ക​ള​രി, മ​റ്റ് അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ന്‍ നാ​ലാം​വാ​തു​ക്ക​ല്‍, സു​നി​ല്‍​കു​മാ​ര്‍, ത​ദ്ദേ​ശ​വാ​സി​ക​ളാ​യ സു​ജി​ത്, ടി.​ആ​ര്‍. കൃ​ഷ്ണ​ന്‍, ഹ​മീ​ദ് മ​ലാം​കു​ന്ന്, അ​റ​ഫാ​ത്ത് എ​ന്നി​വ​രാ​ണ് ഉ​പ​രോ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

ക​ല്ലി​ട​ല്‍ കോ​ട​തി വി​ല​ക്കി​യ കാ​ര്യം സൂ​ചി​പ്പി​ച്ച​പ്പോ​ള്‍ അ​ത് 22 വ​രെ മാ​ത്ര​മാ​ണെ​ന്നും അ​തി​നു​ശേ​ഷം ഉ​ണ്ടാ​കു​ന്ന തീ​രു​മാ​ന​മ​നു​സ​രി​ച്ച് മ​ട​ങ്ങി വ​രു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞ​താ​യി ഈ ​വാ​ര്‍​ഡി​ലെ അം​ഗം ഹാ​രി​സ് അ​ങ്ക​ക്ക​ള​രി പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച തൊ​ട്ട​ടു​ത്ത14-ാം വാ​ര്‍​ഡി​ല്‍ കു​റ്റി​യ​ടി​ച്ചി​രു​ന്നു. കോ​ട​തി വി​ധി​യെ​ത്തു​ട​ര്‍​ന്ന് കെ-​ലൈ​ന്‍ എ​ന്ന് എ​ഴു​താ​ത്ത കു​റ്റി​യാ​ണി​വി​ടെ സ്ഥാ​പി​ച്ച​ത്.