ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ൽ മൊ​ത്ത​ക്ക​ട​വ് കോ​ള​നി​യി​ൽ എട്ടു വീടുകളിൽ വൈ​ദ്യു​തി​യെ​ത്തി
Monday, January 17, 2022 1:25 AM IST
തൃ​ക്ക​രി​പ്പൂ​ർ: വീ​ടു​ക​ളി​ൽ വെ​ളി​ച്ച​മി​ല്ലാ​തെ ക​ഴി​ഞ്ഞ മൊ​ത്ത​ക്ക​ട​വ് കോ​ള​നി​യി​ലെ എ​ട്ടു വീ​ടു​ക​ളി​ൽ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ൽ വൈ​ദ്യു​തി​യെ​ത്തി. ക​ർ​ണാ​ട​ക​യി​ലെ ഹു​ൻ​സൂ​രി​ൽ​നി​ന്നെ​ത്തി പ​തി​റ്റാ​ണ്ടു​ക​ളാ​യി വ​ട്ട​ത്തോ​ണി​യി​ൽ മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ സ്കൂ​ൾ കു​ട്ടി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള നാ​ൽ​പ്പ​തോ​ളം പേ​രാ​ണ് കൊ​വ്വ​പ്പു​ഴ ക്രോ​സ് ബാ​റി​നു സ​മീ​പം താ​മ​സി​ക്കു​ന്ന​ത്. ഇ​തി​ൽ ര​ഘു​രാ​മ​യ്യ നി​ർ​മി​ച്ച വ​യ​റിം​ഗ് പൂ​ർ​ത്തി​യാ​യ വീ​ടി​നാ​ണ് ആ​ദ്യം വെ​ളി​ച്ച​മെ​ത്തി​യ​ത്. നി​ര​വ​ധി ക​ട​മ്പ​ക​ൾ ക​ട​ന്ന് തി​രു​വ​ന​ന്ത​പു​രം വൈ​ദ്യു​തി​ഭ​വ​നി​ൽ​നി​ന്നു​ള്ള പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ എ​ട്ട് വൈ​ദ്യു​ത തൂ​ണു​ക​ൾ സ്ഥാ​പി​ച്ച് ലൈ​ൻ വ​ലി​ച്ചാ​ണ് ഇ​വി​ടേ​ക്ക് വൈ​ദ്യു​തി​യെ​ത്തി​ച്ച​ത്.

ഇ​വി​ടെ വൈ​ദ്യു​തി​യെ​ത്താ​ത്ത​തു​മൂ​ലം വെ​ള്ള​വും വെ​ളി​ച്ച​വും കി​ട്ടാ​ത്ത​തി​നു പു​റ​മെ കോ​വി​ഡ് കാ​ല​ത്തെ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​ന​വും ദു​ഷ്ക​ര​മാ​യി​രു​ന്നു. ച​ന്തേ​ര ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ലാ​ണ് വൈ​ദ്യു​തി ഇ​ല്ലാ​ത്ത ഇ​വി​ടു​ത്തെ കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​തം ക​ണ്ടെ​ത്തി​യ​ത്. തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ർ വ​ട​ക്കു​മ്പാ​ട് സ്വി​ച്ച് ഓ​ൺ ക​ർ​മ​വും "കാ​ക്കി​ക്കു​ള്ളി​ലെ വെ​ളി​ച്ചം'​എ​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ന്തേ​ര ഇ​ൻ​സ്പെ​ക്ട​ർ പി. ​നാ​രാ​യ​ണ​ൻ, എ​സ്ഐ എം.​വി. ശ്രീ​ദാ​സ്, കെ​എ​സ്ഇ​ബി എ​ൻ​ജി​നി​യ​ർ എം. ​ശ്രീ​ജി​ത്ത്, ടി.​വി. പ്ര​മോ​ദ്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ സു​രേ​ശ​ൻ കാ​നം, പി.​പി. സു​ധീ​ഷ്‌ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.