കാസർഗോഡ്: എയിംസ് കാസർഗോഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനകീയ കൂട്ടായ്മ നടത്തുന്ന സമരത്തിന് ബിജെപിയുടെ പൂർണ പിന്തുണയും സഹകരണവും ഉണ്ടായിരിക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ രവീശതന്ത്രി കുണ്ടാർ പറഞ്ഞു. അനിശ്ചിതകാല നിരാഹാരസമര വേദിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനകീയ കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ നാലാം ദിവസം ഷാഫി ഹാജി അടൂർ ഉദ്ഘാടനം ചെയ്തു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എസ്.എച്ച്. ഹമീദ്, എം.എ. കരീം, കെ. സുകുമാരൻ, എം. പുരുഷോത്തമൻ, പരമേശ്വരൻ, പി.എം. ഷാഹിദ്, സിദ്ദിഖ്, രത്നാകരൻ പ്ലാത്തടം, ഹസൈനാർ തോട്ടുംഭാഗം, ശശികുമാർ, മറിയക്കുഞ്ഞി കൊളവയൽ, കെ.വി. റജി കമ്മാടം, അബ്ദുൾ ഖാദർ മുഗു, ഗോപിനാഥൻ മുതിരക്കാൽ, സരിജ ബാബു, ഹമീദ് ചേരങ്കൈ, അബ്ദുൾ ഖയ്യും, സുബൈർ പടുപ്പ്, സലീം ചൗക്കി, നാസർ ചെർക്കളം, വിഷ്ണുപ്രസാദ് എക്കാൽ, വിഷ്ണു ബങ്കളം, സജിത്ത് കണ്ണൊത്ത്, ശരത്ത് അമ്പലത്തറ എന്നിവർ നിരാഹാരം അനുഷ്ഠിച്ചു. ഫറീന കോട്ടപ്പുറം സ്വാഗതവും ശ്രീനാഥ് ശശി നന്ദിയും പറഞ്ഞു.