കാ​ലം​തെ​റ്റി​വി​രി​ഞ്ഞ് കാ​ക്ക​പ്പൂ​ക്ക​ൾ
Monday, January 17, 2022 1:25 AM IST
തൃ​ക്ക​രി​പ്പൂ​ർ: കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​കു​ന്ന വ്യ​തി​യാ​നം ജ​ന്തു​ക്ക​ളെ മാ​ത്ര​മ​ല്ല ചെ​ടി​ക​ളും പൂ​ക്ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന സ​സ്യ​ജാ​ല​ങ്ങ​ളെ​യും ബാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ക്കു​ന്ന ത​ര​ത്തി​ൽ ജ​നു​വ​രി മാ​സ​ത്തി​ൽ കാ​ക്ക​പ്പൂ​ക്ക​ൾ വി​രി​ഞ്ഞു നി​ൽ​ക്കു​ന്നു. കാ​ലം​തെ​റ്റി പെ​യ്ത മ​ഴ മൂ​ലം ഓ​ണ​ക്കാ​ല​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ തൃ​ക്ക​രി​പ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്നു​ള്ള ച​തു​പ്പി​ലാ​ണ് നീ​ല​വ​ർ​ണ​മ​ണി​ഞ്ഞ പൂ​ക്ക​ൾ വി​ട​ർ​ന്ന കാ​ഴ്ച. പേ​ക്ക​ടം റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​ർ​ക്ക് ദി​വ​സ​ങ്ങ​ളാ​യി കാ​ണാ​ൻ ക​ഴി​യു​ന്ന അ​പൂ​ർ​വ​ത​യാ​ണ് കാ​ക്ക​പ്പൂ​ക്ക​ൾ വി​രി​ഞ്ഞു നി​ൽ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ആ​രം​ഭി​ച്ച മ​ഴ മൂ​ന്നാ​ഴ്ച മു​മ്പ് ഡി​സം​ബ​ർ പ​കു​തി​വ​രെ നീ​ണ്ടു​നി​ന്ന​താ​ണ് ചി​ങ്ങ​ത്തി​ൽ വി​രി​യാ​റു​ള്ള കാ​ക്ക​പ്പൂ​വും ഹ​നു​മാ​ൻ കി​രീ​ട​വും കൃ​ഷ്ണ​പൂ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പൂ​ത്തു നി​ൽ​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഏ​താ​ണ്ട് ആ​റു​മാ​സ​ത്തി​ല​ധി​കം കേ​ര​ള​ത്തി​ലെ പ​ല മേ​ഖ​ല​ക​ളി​ലും തു​ട​ർ​ച്ച​യാ​യി മ​ഴ ല​ഭി​ച്ചി​രു​ന്നു. ഇ​ത് മൂ​ലം ചെ​ടി​ക​ൾ ത​ളി​ർ​ത്ത് പൂ​ത്തു. സ​സ്യ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ പൂ​വി​ടു​ന്ന​ത് വ​ഴി പ​ല ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും കു​ല​മ​റ്റു പോ​കാ​ൻ കാ​ര​ണ​മാ​കു​ന്ന​താ​യി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

നെ​ല്ലി​പ്പൂ എ​ന്ന് വി​ളി​പ്പേ​രു​ള്ള കാ​ക്ക​പ്പൂ​വ് പോ​ലു​ള്ള ഇ​ര​പി​ടി​യ​ൻ സ​സ്യ​ങ്ങ​ൾ കാ​ലം തെ​റ്റി പൂ​ക്കു​ന്ന​ത് മ​ഴ കൂ​ടു​ത​ൽ ല​ഭി​ച്ച​ത് കൊ​ണ്ട് മാ​ത്ര​മ​ല്ല കൃ​ഷി രീ​തി​യി​ലു​ള്ള മാ​റ്റ​വും കാ​ര​ണ​മാ​കു​ന്ന​താ​യി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ വി.​വി. ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.