ക​ര്‍​ണാ​ട​ക​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ഉ​പ്പ​ള സ്വ​ദേ​ശി മ​രി​ച്ചു
Saturday, January 15, 2022 10:32 PM IST
ഉ​പ്പ​ള: ക​ര്‍​ണാ​ട​ക​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഉ​പ്പ​ള സ്വ​ദേ​ശി മ​രി​ച്ചു. പ​ത്വാ​ടി മൊ​ഗ​റി​ലെ മു​ഹ​മ്മ​ദി​ന്‍റെ​യും ന​ഫീ​സ​യു​ടെ​യും മ​ക​ന്‍ ഷെ​രീ​ഫ് (30) ആ​ണ് മ​രി​ച്ച​ത്.

സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങി വി​ല്ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന ഇ​യാ​ള്‍ മ​ഞ്ചേ​ശ്വ​രം പാ​വൂ​ര്‍ സ്വ​ദേ​ശി അ​ന്‍​സാ​റി​നൊ​പ്പം ഗോ​വ​യി​ല്‍ പോ​യി മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ ക​ര്‍​ണാ​ട​ക​യി​ലെ അ​ങ്കോ​ല​യി​ല്‍​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ ഒ​രു ലോ​റി​യു​ടെ പി​ന്നി​ല്‍ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​ന്‍​സാ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചി​രു​ന്നു. ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ള്‍ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് ഷെ​രീ​ഫി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ച​ത്. ഭാ​ര്യ: സി​യാ​ന. മ​ക്ക​ള്‍: റി​ദ, റി​സാ​ന്‍.