മോ​ഡ​ല്‍ പ്രീ- ​സ്‌​കൂ​ള്‍ ആ​ശ​യ​രൂ​പീ​ക​ര​ണ ശി​ല്പ​ശാ​ല​ക്ക് തു​ട​ക്കം
Saturday, January 15, 2022 12:59 AM IST
ബേ​ക്ക​ൽ: സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത ര​ണ്ട് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ മോ​ഡ​ല്‍ പ്രീ-​സ്‌​കൂ​ള്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള ത്രി​ദി​ന ആ​ശ​യ രൂ​പീ​ക​ര​ണ ശി​ല്പ​ശാ​ല​യ്ക്ക് ബേ​ക്ക​ല്‍ ബി​ആ​ര്‍​സി​യി​ല്‍ തു​ട​ക്ക​മാ​യി. സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ്‍ കെ.​പി. ര​ഞ്ജി​ത്, കെ.​എം. ദി​ലീ​പ് കു​മാ​ര്‍, ടി. ​പ്ര​കാ​ശ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ഉ​പ​ജി​ല്ല​യി​ലെ കു​ണ്ടം​കു​ഴി ജി​എ​ച്ച്എ​സ്എ​സ്, ബേ​ക്ക​ല്‍ ഉ​പ​ജി​ല്ല​യി​ലെ പെ​രി​യ ജി​എ​ല്‍​പി​എ​സ് എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ്രീ ​സ്‌​കൂ​ള്‍ കോ​ര്‍​ണ​റു​ക​ള്‍‍, മി​നി പാ​ര്‍​ക്ക്, ശി​ശു സൗ​ഹൃ​ദ ടോ​യ്‌​ല​റ്റു​ക​ള്‍, മ​നോ​ഹ​ര​മാ​യ ഗാ​ര്‍​ഡ​ന്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കു​ക.