തൂ​ക്കു​പാ​ല​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന് പ്ര​മേ​യം
Saturday, January 15, 2022 12:59 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി നി​ര്‍​മി​ച്ച തൂ​ക്കു​പാ​ല​ങ്ങ​ള്‍ കാ​ലാ​നു​സൃ​ത​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​മേ​യം.

പ​ല​യി​ട​ങ്ങ​ളി​ലും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ആ​സ്തി ര​ജി​സ്റ്റ​റി​ല്‍ തൂ​ക്കു​പാ​ല​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടാ​ത്ത​ത് പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് ത​ട​സ​മാ​കു​ന്ന​താ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

സ​ര്‍​ക്കാ​രി​ന്‍റെ ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​വ ന​വീ​ക​രി​ച്ച് സം​ര​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ങ്ങ​ളി​ലാ​ണ് ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി​യും ജ​ന​ങ്ങ​ളു​ടെ യാ​ത്രാ ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​യി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ തൂ​ക്കു​പാ​ല​ങ്ങ​ള്‍ നി​ര്‍​മി​ച്ച​ത്.

മ​ഴ​ക്കാ​ല​ത്തെ അ​പ​ക​ട​ക​ര​മാ​യ യാ​ത്ര​ക​ള്‍​ക്ക് പ​രി​ഹാ​ര​മാ​കാ​ന്‍ ഈ ​പാ​ല​ങ്ങ​ള്‍​ക്ക് സാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ അ​ഭാ​വം മൂ​ല​വും പ​ല തൂ​ക്കു​പാ​ല​ങ്ങ​ളും ഇ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. മു​ന​മ്പം-​മ​ഹാ​ല​ക്ഷ്മി​പു​രം, ചേ​രൂ​ര്‍, അ​ര​മ​ന​പ്പ​ടി-​ബാ​വി​ക്ക​ര തൂ​ക്കു​പാ​ല​ങ്ങ​ള്‍ ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണ്. തൂ​ക്കു​പാ​ല​ങ്ങ​ളു​ടെ ന​വീ​ക​ര​ണം അ​ത​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍​ക്കു​കൂ​ടി തി​ള​ക്ക​മേ​റ്റു​മെ​ന്നും പ്ര​മേ​യ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.