കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
Saturday, January 15, 2022 12:59 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് നി​യ​ന്ത്ര​ണ​ത്തോ​ടെ ഈ ​വ​ര്‍​ഷ​ത്തെ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ക്കും. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന വി​വി​ധ വ​കു​പ്പു ത​ല​വ​ന്‍​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ന​ഗ​റി​ലെ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും.

പോ​ലീ​സി​ന്‍റെ മൂ​ന്ന് പ്ലാ​റ്റൂ​ണും എ​ക്‌​സൈ​സി​ന്‍റെ ഒ​രു പ്ലാ​റ്റൂ​ണും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. 22, 23 തീ​യ​തി​ക​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടി​നും 25ന് ​രാ​വി​ലെ എ​ട്ടി​നും റി​ഹേ​ഴ്‌​സ​ല്‍ പ​രേ​ഡ് ന​ട​ത്തും. കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ 10 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​വി​ല്ല. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ നി​യോ​ഗി​ക്കും.