രാ​ജ​പു​രം ടൗൺ​മ​ധ്യ​ത്തി​ല്‍ മാ​ലി​ന്യം നി​റ​ഞ്ഞ് സ്വ​കാ​ര്യ​ഭൂ​മി; പാ​മ്പു​ക​ളും പെ​രു​കു​ന്നു
Saturday, January 15, 2022 12:59 AM IST
രാ​ജ​പു​രം: വ്യാ​പാ​ര​ഭ​വ​ന് എ​തി​ര്‍​വ​ശം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന സ്ഥ​ലം മാ​ലി​ന്യ​സം​ഭ​ര​ണ കേ​ന്ദ്ര​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​രു​ടെ പ​രാ​തി. മാ​ലി​ന്യ​പ്ര​ശ്‌​ന​ത്തോ​ടൊ​പ്പം വി​ഷ​പ്പാ​മ്പു​ക​ളു​ടെ സാ​ന്നി​ധ്യം കൂ​ടി​യാ​യ​തോ​ടെ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ സം​സ്ഥാ​ന​പാ​ത​യോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന ഈ ​സ്ഥ​ല​ത്തി​ന് മു​ന്നി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ന​ട​ന്നു​പോ​കാ​ന്‍​ത​ന്നെ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ ഈ ​സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​ക്ക് പാ​മ്പു​ക​ടി​യേ​റ്റി​രു​ന്നു. ഈ ​സ്ഥ​ല​ത്തെ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചി​ട്ട് പ​ത്തു​വ​ര്‍​ഷ​ത്തോ​ള​മാ​യെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും പ​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​വി​ടം കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് വൃ​ത്തി​യാ​ക്കാ​ന്‍ സ്ഥ​ല​മു​ട​മ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ന്റെ ഗൗ​ര​വ​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.