പ​ലി​ശ​യി​ല്ലാ​ത്ത കാ​ര്‍​ഷി​ക​വാ​യ്പ​ക​ള്‍ ന​ല്കു​ന്ന​തി​ല്‍​നി​ന്നും പി​ന്മാ​റു​ന്നു
Saturday, January 15, 2022 12:59 AM IST
കാ​സ​ര്‍​ഗോ​ഡ്: പ​ലി​ശ​യി​ല്ലാ​ത്ത കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍ ന​ല്കു​ന്ന​തി​ല്‍​നി​ന്നും ജി​ല്ല​യി​ലെ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ള്‍ പി​ന്മാ​റു​ന്നു. ഇ​ത്ത​രം വാ​യ്പ​ക​ള്‍​ക്ക് സ​ബ്‌​സി​ഡി ഇ​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​ല്‍​നി​ന്നും ല​ഭി​ക്കാ​നു​ള്ള ഭീ​മ​മാ​യ കു​ടി​ശി​ക സം​ഘ​ങ്ങ​ളെ ക​ട​ക്കെ​ണി​യി​ലാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗ​ത്തി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ എ​ടു​ക്കു​ന്ന കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍ തി​രി​ച്ച​യ്ക്കു​മ്പോ​ള്‍ ഏ​ഴു ശ​ത​മാ​നം പ​ലി​ശ കൂ​ടി ചേ​ര്‍​ത്ത് അ​ട​യ്‌​ക്കേ​ണ്ടി​വ​രും. ന​ബാ​ര്‍​ഡി​ല്‍​നി​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ല്‍​നി​ന്നും സ​ബ്‌​സി​ഡി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് അ​ത് ബ​ന്ധ​പ്പെ​ട്ട ക​ര്‍​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ എ​ത്തി​ച്ചു​ന​ല്കു​മെ​ന്നാ​ണ് സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളു​ടെ വാ​ഗ്ദാ​നം. സ​ര്‍​ക്കാ​രി​ല്‍​നി​ന്നു​ള്ള പ​ലി​ശ സ​ബ്‌​സി​ഡി ല​ഭി​ക്കാ​തെ പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ള്‍ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​ന്ന​തെ​ന്ന് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

ക​ര്‍​ഷ​ക​രി​ല്‍​നി​ന്നും മു​ഴു​വ​ന്‍ പ​ലി​ശ​യും ഈ​ടാ​ക്കാ​നും സ​ര്‍​ക്കാ​രി​ന്‍റെ​യും ന​ബാ​ര്‍​ഡി​ന്‍റെ​യും സ​ബ്‌​സി​ഡി തു​ക ല​ഭി​ക്കു​ന്ന മു​റ​യ്ക്കു​മാ​ത്രം അ​ത് ബ​ന്ധ​പ്പെ​ട്ട ക​ര്‍​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ല്‍ എ​ത്തി​ച്ചു​ന​ല്കു​ന്ന​തി​നു​മു​ള്ള തീ​രു​മാ​നം സം​സ്ഥാ​ന​ത്തെ ഒ​ട്ടു​മി​ക്ക ജി​ല്ല​ക​ളി​ലും സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ള്‍ എ​ടു​ത്തു​ക​ഴി​ഞ്ഞു.

2014 ല്‍ ​ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളി​ല്‍​നി​ന്നും ന​ല്കു​ന്ന കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍​ക്ക് നാ​ലു ശ​ത​മാ​നം പ​ലി​ശ സ​ബ്‌​സി​ഡി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നാ​യി ആ ​വ​ര്‍​ഷ​ത്തെ ബ​ജ​റ്റി​ല്‍ 50 കോ​ടി രൂ​പ വ​ക​യി​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക്കാ​യി തു​ക വ​ക​യി​രു​ത്താ​തി​രു​ന്ന​തോ​ടെ​യാ​ണ് സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ള്‍​ക്ക് ഈ​യി​ന​ത്തി​ല്‍ കോ​ടി​ക​ള്‍ ബാ​ധ്യ​ത​യാ​യ​ത്.

കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​യാ​യ ന​ബാ​ര്‍​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള മൂ​ന്നു ശ​ത​മാ​നം പ​ലി​ശ സ​ബ്‌​സി​ഡി നേ​ര​ത്തേ ല​ഭി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വ​ക നാ​ല് ശ​ത​മാ​നം കൂ​ടി ആ​യ​തോ​ടെ​യാ​ണ് ഫ​ല​ത്തി​ല്‍ വാ​യ്പ​ക​ള്‍ പ​ലി​ശ​ര​ഹി​ത​മാ​യ​ത്. ന​ബാ​ര്‍​ഡി​ന്‍റെ സ​ബ്‌​സി​ഡി ഇ​പ്പോ​ഴും മു​ട​ക്ക​മി​ല്ലാ​തെ ല​ഭി​ക്കു​ന്ന​തി​നാ​ല്‍ അ​തെ​ങ്കി​ലും ക​ര്‍​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​ബ്‌​സി​ഡി ഗ്യാ​സ് സ​ബ്‌​സി​ഡി പോ​ലെ ഗ്യാ​സാ​യി​ത്തീ​രാ​നാ​ണ് എ​ല്ലാ സാ​ധ്യ​ത​യും.

കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍​ക്ക് കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തോ​ടെ​ത​ന്നെ സ​ഹ​ക​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍ പ​കു​തി​ക​ണ്ട് കു​റ​ഞ്ഞി​ട്ടു​ണ്ട്.