വിവാഹ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ 50 പേ​ർ മാ​ത്രം
Friday, January 14, 2022 1:06 AM IST
കാ​സ​ർ​ഗോ​ഡ്: നി​ല​വി​ലെ ഒ​മി​ക്രോ​ണ്‍ വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ല്യാ​ണം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ എ​ന്നി​വ​യി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണം പ​ര​മാ​വ​ധി 50 ആ​യി പ​രി​മി​ത​പ്പെ​ടു​ത്താ​ന്‍ ജി​ല്ലാ ക​ള​ക്ട​ർ സ്വാ​ഗ​ത് ഭ​ണ്ഡാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ഒ​ത്തു​ചേ​ര​ലു​ക​ളും, ച​ട​ങ്ങു​ക​ളും പൊ​തു​വാ​യ സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക, സാ​മു​ദാ​യി​ക പ​രി​പാ​ടി​ക​ളും അ​ത്യാ​വ​ശ്യ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലൊ​ഴി​കെ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്ത​ണം. അ​ത്യാ​വ​ശ്യ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ പ​രി​പാ​ടി​ക​ള്‍ നേ​രി​ട്ട് ന​ട​ത്തു​മ്പോ​ള്‍ ശാ​രീ​രി​ക അ​ക​ല​മ​ട​ക്ക​മു​ള്ള മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ക്ക​ണം. പൊ​തു​യോ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണം. 15 വ​യ​സി​ന് മു​ക​ളി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​പ്പോ​യി വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കും.

കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പ്, ഗ്രാ​മ​സ​ഭ എ​ന്നി​വ ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ച് കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ന​ട​ത്താ​വു​ന്ന​താ​ണ്. ച​ട്ട​ഞ്ചാ​ലി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റി​ന്‍റെ വൈ​ദ്യു​തീ​ക​ര​ണ​ത്തി​നു​ള്ള തു​ക അ​നു​വ​ദി​ച്ച​താ​യി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു.

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം പെ​ട്ടെ​ന്ന് ഉ​ണ്ടാ​കു​ക​യാ​ണെ​ങ്കി​ല്‍ നേ​രി​ടു​ന്ന​തി​നാ​യി ആ​ക്ഷ​ന്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി സ​ര്‍​ക്കാ​രി​ലേ​ക്ക് അ​യ​ച്ച​താ​യി ജി​ല്ലാ ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​ടി. മ​നോ​ജ് അ​റി​യി​ച്ചു. രോ​ഗ​വ്യാ​പ​ന തീ​വ്ര​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ, ​ബി, സി ​എ​ന്നി​ങ്ങ​നെ മൂ​ന്ന് പ്ലാ​നു​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ ബ്ലോ​ക്കു​ത​ല​ത്തി​ല്‍ ഓ​രോ സി​എ​ഫ്എ​ല്‍​ടി​സി​ക​ളും പ​ഞ്ചാ​യ​ത്ത്/​ന​ഗ​ര​സ​ഭാ ത​ല​ത്തി​ല്‍ ഡി​സി​സി​ക​ളും ആ​രം​ഭി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നാ​യി പു​ല്ലൂ​ര്‍, കു​ഡ്‌​ലു, കു​മ്പ​ള എ​ന്നി​വി​ട​ങ്ങ​ളി​ലെ സൈ​ക്ലോ​ണ്‍ ഷെ​ല്‍​ട്ട​റു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്നും എ​ഡി​എം എ.​കെ.​ര​മേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.

ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച് സ​മ​യ​പ​രി​ധി പൂ​ര്‍​ത്തി​യാ​ക്കി​യ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ബൂ​സ്റ്റ​ര്‍ ഡോ​സ് ന​ല്‍​കു​ന്ന​തി​ന് പ്ര​ത്യേ​ക ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു. യോ​ഗ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ത​ല പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു. കൊ​വി​ഡ് നി​യ​ന്ത്ര​ണ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം നി​ര്‍​ദേ​ശി​ച്ചു.

186 പേ​ർ​ക്ക് കോ​വി​ഡ്

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ൽ 186 പേ​ര്‍ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 59 പേ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. നി​ല​വി​ല്‍ 1130 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.