അ​ട്ട​ക്കാ​ട് കാ​ട്ടു​പ​ന്നി കുളത്തിൽ വീ​ണു
Friday, January 14, 2022 1:06 AM IST
വെ​ള്ള​രി​ക്കു​ണ്ട്: അ​ട്ട​ക്കാ​ട് ഈ​ട്ടി​ക്ക​ല്‍ ജോ​സി​ന്‍റെ വീ​ട്ടു​പ​റ​മ്പി​ലെ കുളത്തിൽ‍ കാ​ട്ടു​പ​ന്നി വീ​ണു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​ന്നി​യെ വെ​ടി​വ​ച്ച് കൊ​ന്ന ശേ​ഷം മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് കു​ഴി​ച്ചി​ട്ടു.

പ്ലാ​ച്ചി​ക്ക​ര, ബി​രി​ക്കു​ളം, കൊ​ട്ട​മ​ട​ല്‍, പ്ലാ​ത്ത​ടം, കാ​ളി​യാ​നം, വ​ര​ഞ്ഞൂ​ര്‍, ചെ​ന്ന​ക്കോ​ട്, ക​രി​യാം​കൊ​ട​ല്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍ വ​ന്‍ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. റ​ബ​ര്‍ മ​ര​ത്തി​ന്‍റെ ഇ​ല കൊ​ഴി​ഞ്ഞ സ​മ​യ​ത്ത് അ​തി​രാ​വി​ലെ ടാ​പ്പിം​ഗ് ചെ​യ്താ​ല്‍ മാ​ത്ര​മേ കൂ​ടു​ത​ല്‍ പാ​ല്‍ ല​ഭി​ക്കു​ക​യു​ള്ളൂ. എ​ന്നാ​ല്‍ കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം മൂ​ലം ജീ​വ​ന്‍ പ​ണ​യം​വ​ച്ചാ​ണ് ക​ര്‍​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും ടാ​പ്പിം​ഗി​നി​റ​ങ്ങു​ന്ന​ത്.

എ​ത്ര​യും​വേ​ഗം കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ല്ലെ​ങ്കി​ല്‍ ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​കു​മെ​ന്ന് വാ​ര്‍​ഡ് അം​ഗം ലി​ല്ലി​ക്കു​ട്ടി പ​റ​ഞ്ഞു.‌