വെ​ള്ള​രി​ക്കു​ണ്ട് ടൗ​ൺ വി​ക​സ​ന​ത്തി​ന് മാ​സ്റ്റ​ർ​പ്ലാ​ൻ ത​യാ​റാ​ക്കു​ന്നു
Friday, January 14, 2022 1:06 AM IST
വെ​ള്ള​രി​ക്കു​ണ്ട്: താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ വെ​ള്ള​രി​ക്കു​ണ്ട് ടൗ​ൺ വി​ക​സ​ന​ത്തി​ന് മാ​സ്റ്റ​ർ​പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ താ​ലൂ​ക്ക് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടേ​യും നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗം താ​ലൂ​ക്ക് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്നു.

100 വ​ർ​ഷം മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടു​ള്ള ടൗ​ൺ വി​ക​സ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള മാ​സ്റ്റ​ർ പ്ലാ​നാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. വെ​ള്ള​രി​ക്കു​ണ്ട് ടൗ​ൺ ഉ​ൾ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളാ​യ ബ​ളാ​ൽ, കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തു​ക​ൾ ഭ​ര​ണ​സ​മി​തി യോ​ഗം ചേ​ർ​ന്ന് റെ​സ​ലൂ​ഷ​ൻ പാ​സാ​ക്കി​യ ശേ​ഷം ടൗ​ൺ പ്ലാ​ന​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ലാ​ൻ ത​യാ​റാ​ക്കും. അ​തി​നു ശേ​ഷ​മാ​ണ് മ​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലേ​ക്ക് പോ​വു​ക.

വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ യോ​ജി​ച്ച പ്ര​വ​ർ​ത്ത​നം അ​തി​നാ​വ​ശ്യ​മാ​ണെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ത​ഹ​സി​ൽ​ദാ​ർ പി.​വി. മു​ര​ളി ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി.

അ​സി. ടൗ​ൺ പ്ലാ​ന​ർ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, കെ​ആ​ർ​എ​ഫ്, പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, വാ​ട്ട​ർ അ​ഥോ​റി​റ്റി, ആ​രോ​ഗ്യ​വ​കു​പ്പ്, കെ​എ​സ്ഇ​ബി തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.