കാസർഗോഡ്: എയിംസ് പ്രെപ്പോസലിൽ കാസർഗോഡ് ജില്ലയുടെ പേരും ഉൾപ്പെടുത്തണമെന്നാവശ്യമുന്നയിച്ച് എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം കാസർഗോഡ് നുള്ളിപ്പാടിയിൽ 1,000 ബലൂണുകൾ പറത്തിക്കൊണ്ട് ആരംഭിച്ചു. സംഘാടക സമിതി ചെയർമാൻ നാസർ ചെർക്കളം അധ്യക്ഷതവഹിച്ചു.
അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഡോ. ഖാദർ മാങ്ങാട്, പ്രഫ. ടി.എം. സുരേന്ദ്രനാഥ്, ഗണേശൻ അരമങ്ങാനം, ഷെരീഫ് അബ്ദുല്ല ബജ്ജങ്കള, എ. ഹമീദ് ഹാജി, സുബൈർ പടുപ്പ്, മഹമൂദ് കൈക്കമ്പ, ഹാജി മുഹമ്മദ് അബ്ദുൾ ഖാദർ, ഷാഫി കല്ലുവളപ്പിൽ, ഫറീന കോട്ടപ്പുറം, ആനന്ദൻ പെരുമ്പള, ഷുക്കൂർ കണാജെ, ഉസ്മാൻ കടവത്ത്, താജുദീൻ പടിഞ്ഞാർ, ശ്രീനാഥ് ശശി, ഹസൈനാർ തൊട്ടുംഭാഗം, സുമിത നീലേശ്വരം, ടി.എൻ. ഫാത്തിമ, ജെസി നീലേശ്വരം, ചന്ദ്രൻ പുതുക്കൈ, മറിയക്കുഞ്ഞി കൊളവയൽ, ഷെരീഫ് സാഹിബ്, ബഷീർ കൊല്ലമ്പാടി, ചിദാനന്ദൻ കാനത്തൂർ, കെ. വിജയകുമാർ അണങ്കൂർ, ഹമീദ് ചേരങ്കൈ, കരീം ചൗക്കി, ഷരീഫ് മുഗു, താജുദീൻ ചേരങ്കൈ, റഹീം നെല്ലിക്കുന്ന്, സിസ്റ്റർ സിനി, മുകുന്ദൻ ചീമേനി, റെജി കരിന്തളം, നാസർ പി.കെ. ചാലിങ്കാൽ, ഹനീഫ് കാവിൽ, ഉസ്മാൻ പള്ളിക്കാൽ, ഗീത സുധീഷ്, എ.കെ. മാലതി, അബ്ബാസ് പമ്മാർ, ബാബു അഞ്ചംവയൽ, പി.പി. സരോജിനി, സൂര്യനാരായണ ഭട്ട് എന്നിവർ പ്രസംഗിച്ചു.
സംഘാടക സമിതി ജനറൽ കൺവീനർ സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും ട്രഷറർ സലീം ചൗക്കി നന്ദിയും പറഞ്ഞു. ആദ്യദിന നിരാഹാര സമരം ചിത്രകാരൻ ബാലു ഉമേഷ് നഗർ നാരങ്ങാ നീര് നൽകി അവസാനിപ്പിച്ചു.