മ​ല​യോ​ര ഡി​പ്പോ ആ​രം​ഭി​ക്ക​ണം: പാസഞ്ചേഴ്സ് അസോ.
Friday, January 14, 2022 1:06 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കെ​എ​സ്ആ​ർ​ടി​സി മ​ല​യോ​ര ഡി​പ്പോ മ​ല​യോ​ര യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​ക​രി​ക്കും വി​ധം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​മ​ല​ബാ​ർ മ​ല​യോ​ര പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. ജി​ല്ല​യി​ൽ മ​ല​യോ​ര പ്ര​ദേ​ശ​ത്തെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യ കെ​എ​സ്ആ​ർ​ടി​സി മ​ല​യോ​ര ഡി​പ്പോ വെ​ള്ള​രി​ക്കു​ണ്ടി​ൽ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​മ​ല​ബാ​ർ മ​ല​യോ​ര പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​യോ​ര ഡി​പ്പോ വെ​ള്ള​രി​ക്കു​ണ്ട്-​കൊ​ന്ന​ക്കാ​ട് പ്ര​ദേ​ശ​ത്ത് ആ​രം​ഭി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ മ​ല​യോ​ര ജ​ന​ത​യ്ക്ക് സ​ഹാ​യ​ക​മാ​കു​ന്ന വി​ധ​ത്തി​ൽ ഡി​പ്പോ പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു എ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നും കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ​ക്കും സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

നി​ല​വി​ൽ പാ​ലാ, കു​മ​ളി, മൂ​വാ​റ്റു​പു​ഴ, പ​യ്യ​ന്നൂ​ർ ഡി​പ്പോ​ക​ളി​ൽ​നി​ന്നു​ള്ള ദീ​ർ​ഘ​ദൂ​ര ബ​സു​ക​ള​ട​ക്കം നി​ര​വ​ധി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ കൊ​ന്ന​ക്കാ​ട് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്നു​ണ്ട്. ഈ ​സ​ർ​വീ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ജീ​വ​ന​ക്കാ​രു​ടെ താ​മ​സ സൗ​ക​ര്യ​വും പ​രി​ഗ​ണി​ച്ച് ഈ ​മേ​ഖ​ല​യി​ൽ മ​ല​യോ​ര ഡി​പ്പോ അ​നു​വ​ദി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ല​യോ​ര​ത്തി​ന്‍റെ വി​ക​സ​ന​പാ​ത​യാ​യ മ​ല​യോ​ര ഹൈ​വേ​യോ​ട് ചേ​ർ​ന്ന് മ​ല​യോ​ര ഡി​പ്പോ​യ്ക്കാ​യ് സ്ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്ന് മ​ല​യോ​ര പാ​സ​ഞ്ചേ​ഴ്സ് പ്ര​സി​ഡ​ന്‍റ് ഡാ​ർ​ലി​ൻ ജോ​ർ​ജ് ക​ട​വ​ൻ, സെ​ക്ര​ട്ട​റി ജോ​യ​ൽ ചെ​റു​പ​റ​മ്പി​ൽ, നി​ബി​ൻ, ബാ​ല​കൃ​ഷ്ണ​ൻ കൊ​ന്ന​ക്കാ​ട് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.