വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​മ​ല്ലേ, വി​ദൂ​ര​സ്ഥ​ല​ത്തു​പോ​യി പ​രീ​ക്ഷ​യെ​ഴു​ത​ട്ടെ...
Friday, January 14, 2022 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗ​ത്തി​നു കീ​ഴി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​രു​തി​ക്കൂ​ട്ടി​യെ​ന്നോ​ണം വി​ദൂ​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍ നി​ശ്ച​യി​ച്ച് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കു​ട്ടി​ക്ക​ളി.

കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ര്‍​ക്ക് 60 കി​ലോ​മീ​റ്റ​റി​ലേ​റെ അ​ക​ലെ​യു​ള്ള ചീ​മേ​നി പ​ള്ളി​പ്പാ​റ ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജാ​ണ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​നു​വ​ദി​ച്ച​ത്. നേ​രെ തി​രി​ച്ച് നീ​ലേ​ശ്വ​രം, ചെ​റു​വ​ത്തൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മു​ന്നാ​ട് പീ​പ്പി​ള്‍​സ് കോ​ള​ജാ​ണ് ല​ഭി​ച്ച​ത്.

കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കു​ക​ളി​ലെ വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ള്ളി​പ്പാ​റ​യി​ലെ​ത്ത​ണ​മെ​ങ്കി​ല്‍ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ നേ​രെ പോ​യാ​ല്‍ കോ​ഴി​ക്കോ​ട്ടെ​ത്തു​ന്ന ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ചീ​മേ​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ര്‍​ക്ക് മു​ന്നാ​ട് എ​ത്ത​ണ​മെ​ങ്കി​ലും ഏ​താ​ണ്ട് അ​ത്ര​ത​ന്നെ വേ​ണ്ടി​വ​രും. കാ​സ​ര്‍​ഗോ​ഡ് ഭാ​ഗ​ത്തു​നി​ന്നു​ള്ള​വ​ര്‍​ക്ക് മു​ന്നാ​ടും നീ​ലേ​ശ്വ​രം, ചെ​റു​വ​ത്തൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നു​ള്ള​വ​ര്‍​ക്ക് പ​ള്ളി​പ്പാ​റ​യും അ​നു​വ​ദി​ക്കാ​ന്‍ എ​ന്തു സാ​ങ്കേ​തി​ക ത​ട​സ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ ചോ​ദി​ക്കു​ന്നു.

ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​നു കീ​ഴി​ലെ ഒ​ന്നാം​വ​ര്‍​ഷ ഇം​പ്രൂ​വ്‌​മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ആ​രം​ഭി​ച്ച​ത്. ഉ​ച്ച​യ്ക്ക് 1.30 മു​ത​ല്‍ 4.30 വ​രെ​യാ​ണ് പ​രീ​ക്ഷാ​സ​മ​യം. രാ​വി​ലെ​ത​ന്നെ വീ​ട്ടി​ല്‍​നി​ന്നും പു​റ​പ്പെ​ട്ടാ​ല്‍ ഒ​ന്ന​ര​യാ​കു​മ്പോ​ഴേ​ക്കും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​യേ​ക്കാ​മെ​ങ്കി​ലും വൈ​കി​ട്ട് നാ​ല​ര​യ്ക്കു ശേ​ഷം പു​റ​പ്പെ​ട്ട് തി​രി​ച്ച് വീ​ട്ടി​ലെ​ത്തു​ന്ന​ത് എ​പ്പോ​ഴാ​ണെ​ന്ന് നി​ശ്ച​യ​മി​ല്ലാ​ത്ത​തി​നാ​ല്‍ പ​ല​രും ഷെ​യ​ര്‍ ടാ​ക്‌​സി ഏ​ര്‍​പ്പാ​ടു​ചെ​യ്താ​ണ് പ​രീ​ക്ഷ​യെ​ഴു​താ​ന്‍ പോ​യ​ത്. ഒ​രു ദി​വ​സം 4,500 രൂ​പ​യോ​ള​മാ​ണ് ടാ​ക്‌​സി വാ​ട​ക. എ​ട്ടോ പ​ത്തോ വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​ര്‍​ന്നാ​ണ് ഒ​രു വാ​ഹ​നം ഏ​ര്‍​പ്പാ​ട് ചെ​യ്യു​ന്ന​ത്. അ​ധി​ക​വും വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ​തി​നാ​ല്‍ രാ​ത്രി വൈ​കി ബ​സ് കാ​ത്തു​നി​ല്‌​ക്കേ​ണ്ടി​വ​രു​ന്ന​തി​നേ​ക്കാ​ള്‍ ഭേ​ദം ഇ​തു​ത​ന്നെ​യാ​ണെ​ന്ന് എ​ല്ലാ​വ​രും പ​റ​യു​ന്നു.

പ​രീ​ക്ഷ​ക​ള്‍ തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ലാ​യ​തി​നാ​ല്‍ അ​ല്പ​മെ​ങ്കി​ലും നേ​ര​ത്തേ വീ​ട്ടി​ലെ​ത്തി​യാ​ല്‍ അ​ടു​ത്ത ദി​വ​സ​ത്തെ പ​രീ​ക്ഷ​യ്ക്ക് പ​ഠി​ക്കാ​ന്‍ കു​റ​ച്ചു​നേ​ര​മെ​ങ്കി​ലും കി​ട്ടു​മെ​ന്ന സൗ​ക​ര്യ​വു​മു​ണ്ട്. എ​ങ്കി​ലും പാ​ര​ല​ല്‍ കോ​ള​ജു​ക​ളി​ലും മ​റ്റും പ​ഠി​ക്കു​ന്ന അ​ധി​ക​മൊ​ന്നും സാ​മ്പ​ത്തി​ക​ശേ​ഷി​യി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​രാ​യ കു​ട്ടി​ക​ളോ​ട് ഈ ​പ​രീ​ക്ഷ​ണം വേ​ണ്ടാ​യി​രു​ന്നു​വെ​ന്ന് കു​ട്ടി​ക​ള്‍ ഒ​രേ​സ്വ​ര​ത്തി​ല്‍ പ​റ​യു​ന്നു.