കെഎസ്ആർടിസി മലയോര ഡിപ്പോ : അ​ധി​കൃ​ത​ർ സ്ഥ​ല​ം സ​ന്ദ​ർ​ശിച്ചു
Friday, January 14, 2022 1:06 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര ഡി​പ്പോ​യ്ക്കാ​യി കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി. ഒ​ട​യം​ചാ​ലി​ലും പ​ര​പ്പ പു​ലി​യ​ൻ​കു​ള​ത്തു​ള്ള സ്ഥ​ല​വും ബ​ളാ​ൽ അ​മ്പ​ല​ത്തി​ന് സ​മീ​പ​വും വ​ള്ളി​ക്ക​ട​വു​ള്ള സ്ഥ​ല​വു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ച​ത്.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും ത​ക​രാ​ർ സം​ഭ​വി​ച്ചാ​ൽ 40-50 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള കാ​ഞ്ഞ​ങ്ങാ​ട് അ​ഥ​വാ പ​യ്യ​ന്നൂ​ർ ഡി​പ്പോ​യി​ൽ​നി​ന്ന് മെ​ക്കാ​നി​ക്കും മ​റ്റും വ​രേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​തു​മൂ​ലം കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളെ കൂ​ടു​ത​ലാ​യും ആ​ശ്ര​യി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് വ​ള​രെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​ന്നു​ണ്ട്. കൂ​ടാ​തെ കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ ട്രെ​യി​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് സ​ബ് ഡി​പ്പോ അ​നു​വ​ദി​ച്ചാ​ൽ ജ​ന​ങ്ങ​ൾ​ക്ക് വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​വും കെ​എ​സ്ആ​ർ​ടി​സി​ക്ക് ഗു​ണ​ക​ര​വു​മാ​യി​രി​ക്കും.

വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ൽ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ല​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ന്‍റെ എ​ല്ലാ മേ​ഖ​ല​യ്ക്കും ഗു​ണം ല​ഭി​ക്കു​ന്ന രീ​തി​യി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ബ്ഡി​പ്പോ​യോ ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റോ അ​നു​വ​ദി​ച്ചു ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത്‌, സി​പി​എം പ​ര​പ്പ ക​മ്മി​റ്റി, മ​ല​യോ​ര മേ​ഖ​ല പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, വെ​ള്ള​രി​ക്കു​ണ്ട് പ്ര​സ് ഫോ​റം, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി-​വെ​ള്ള​രി​ക്കു​ണ്ട്, ബ​ളാ​ൽ യൂ​ണി​റ്റു​ക​ൾ എ​ന്നീ സം​ഘ​ട​ന​ക​ൾ ഗ​താ​ഗ​ത​മ​ന്ത്രി​ക്കും കെ​എ​സ്ആ​ർ​ടി​സി എം​ഡി​ക്കും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.