വ്യ​വ​സാ​യ പാ​ർ​ക്ക് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​കും: ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ
Thursday, January 13, 2022 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ഴി​ഞ്ഞ ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മ​ണ്ഡ​ല​ത്തി​ൽ അ​നു​വ​ദി​ച്ച വ്യ​വ​സാ​യ പാ​ർ​ക്ക് ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച് വ​കു​പ്പ് മ​ന്ത്രി​യെ നേ​രി​ൽ​ക്ക​ണ്ട് ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ലെ ഖാ​ദി ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ട​ങ്ങ​ൾ ആ​സ്ബ​റ്റോ​സ് ഷീ​റ്റു​ക​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും തു​ക ക​ണ്ടെ​ത്തേ​ണ്ടു​ന്ന സാ​ഹ​ച​ര്യ​വും മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും ക​ത്തു ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.