ഇ​സാ​ഫ്-​ന​ബാ​ർ​ഡ് സു​സ്ഥി​ര സാ​മ്പ​ത്തി​ക വി​ക​സ​ന പ​ദ്ധ​തി ജി​ല്ല​യി​ൽ
Thursday, January 13, 2022 1:12 AM IST
കാ​സ​ർ​ഗോ​ഡ്: ന​ബാ​ർ​ഡ് സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​സാ​ഫ് സ്‌​മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് ന​ട​പ്പാ​ക്കു​ന്ന സു​സ്ഥി​ര സാ​മ്പ​ത്തി​ക വി​ക​സ​ന പ​രി​ശീ​ല​ന പ​ദ്ധ​തി ജി​ല്ല​യി​ലും ആ​രം​ഭി​ച്ചു. പു​ത്തി​ഗെ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ബ്ബ​ണ്ണ ആ​ൾ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​സാ​ഫ് ബാ​ങ്ക് മു​ഗു ബ്രാ​ഞ്ച് മാ​നേ​ജ​ർ ഇ. ​അ​നീ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് സാ​മ്പ​ത്തി​ക സാ​ക്ഷ​ര​താ കൗ​ൺ​സി​ല​റാ​യ കെ. ​കൃ​ഷ്ണ​ൻ പ​രി​ശീ​ല​ന​ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ന്തി പൊ​ന്ന​ങ്ക​ല, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ലാ​ക്ഷ റാ​യ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​അ​നി​ത, വാ​ർ​ഡ് മെം​ബ​ർ എം.​എ​ച്ച്. അ​ബ്ദു​ൾ മ​ജീ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.