ആ​ദി​വാ​സി യു​വ​തി​യു​ടെ തി​രോ​ധാ​നം: പോ​ലീ​സ് അ​നാ​സ്ഥ​യ്‌​ക്കെ​തി​രേ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി
Thursday, January 13, 2022 1:12 AM IST
പാ​ണ​ത്തൂ​ര്‍: താ​യ​ന്നൂ​ര്‍ സ​ര്‍​ക്കാ​രി കോ​ള​നി​യി​ലെ ആ​ദി​വാ​സി യു​വ​തി രേ​ഷ്മ​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​നാ​സ്ഥ​യ്‌​ക്കെ​തി​രേ കേ​ര​ള സ്റ്റേ​റ്റ് പ​ട്ടി​ക ജ​ന​സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ണ​ത്തൂ​രി​ല്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.

2010 ല്‍ ​രേ​ഷ്മ​യെ ഒ​രു യു​വാ​വ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ഭാ​ര്യാ​ഭ​ര്‍​ത്താ​ക്ക​ന്മാ​രെ​പ്പോ​ലെ കാ​ഞ്ഞ​ങ്ങാ​ട് മ​ടി​യ​നി​ലെ വാ​ട​ക​വീ​ട്ടി​ല്‍ ഒ​പ്പം താ​മ​സി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ​നി​ന്നാ​ണ് രേ​ഷ്മ​യെ കാ​ണാ​താ​വു​ന്ന​ത്. തു​ട​ക്ക​ത്തി​ല്‍ അ​മ്പ​ല​ത്ത​റ പോ​ലീ​സും പി​ന്നീ​ട് ബേ​ക്ക​ല്‍ പോ​ലീ​സും കേ​സ് ഏ​റ്റെ​ടു​ത്തെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല. പ്ര​തി​ക​ളെ സ​ഹാ​യി​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് കെ​പി​ജെ​എ​സ് സ​മ​ര​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ട​തെ​ന്ന് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ സ​മ​രം കെ​പി​ജെ​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തെ​ക്ക​ന്‍ സു​നി​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ഹ​രി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എം. നാ​രാ​യ​ണ​ന്‍, രാ​ജേ​ഷ് അ​ത്തി​ക്കോ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. രേ​ഷ്മ​യു​ടെ മാ​താ​പി​താ​ക്ക​ളും പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.