102 വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് ഇ​ന്‍​സ്‌​പെ​യ​ര്‍ അ​വാ​ര്‍​ഡ്
Thursday, January 13, 2022 1:12 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഇ​ന്‍​സ്‌​പെ​യ​ര്‍ പ്രാ​ഥ​മി​ക അ​വാ​ര്‍​ഡി​ന് 102 വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ര്‍​ഹ​രാ​യി. കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍​നി​ന്ന് 58 പേ​രും, കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍​നി​ന്ന് 44 പേ​രും 10,000 രൂ​പ​യു​ടെ പ്രാ​ഥ​മി​ക അ​വാ​ര്‍​ഡ് തു​ക​യ്ക്ക് അ​ര്‍​ഹ​രാ​യി. കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ ഹൈ​സ്‌​കൂ​ളു​ക​ളി​ലെ 50 വി​ദ്യാ​ര്‍​ഥി​ക​ളും യു​പി സ്‌​കൂ​ളി​ലെ എ​ട്ടു വി​ദ്യാ​ര്‍​ഥി​ക​ളും കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ ഹൈ​സ്‌​കൂ​ളു​ക​ളി​ലെ 39 വി​ദ്യാ​ര്‍​ഥി​ക​ളും യു​പി സ്‌​കൂ​ളു​ക​ളി​ലെ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് പ്രാ​ഥ​മി​ക മ​ത്സ​ര​ത്തി​ല്‍ അ​ര്‍​ഹ​ത നേ​ടി​യ​ത്.

വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ശാ​സ്ത്ര​ബോ​ധം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍ വ​ഴി പു​തി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി​ട്ടാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ന്‍​സ്‌​പെ​യ​ര്‍ അ​വാ​ര്‍​ഡ് ന​ല്‍​കു​ന്ന​ത്.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു കീ​ഴി​ലെ നാ​ഷ​ണ​ല്‍ ഇ​ന്ന​വേ​ഷ​ന്‍ ഫൗ​ണ്ടേ​ഷ​നും സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പും ചേ​ര്‍​ന്നാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്. രാ​ജ്യ​ത്തെ എ​ല്ലാ സി​ല​ബ​സി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ആ​റു മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് മ​ത്സ​രം.

പ്രാ​ഥ​മി​ക ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 10,000 രൂ​പ ല​ഭി​ക്കും. തു​ട​ര്‍​ന്ന് ജി​ല്ലാ​ത​ല​ത്തി​ലേ​ക്കും, സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്കും, ദേ​ശീ​യ ത​ല​ത്തി​ലേ​ക്കും അ​ടു​ത്ത​ഘ​ട്ട മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. ദേ​ശീ​യ ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ള്‍ രാ​ഷ്ട്ര​പ​തി​ഭ​വ​നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും.