വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​തെ 40,183 കൗ​മാ​ര​ക്കാ​ർ
Thursday, January 13, 2022 1:12 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 15-18 പ്രാ​യ​മു​ള്ള​വ​രി​ൽ ഇ​തു​വ​രെ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത് 20,313 പേ​ര്‍ മാ​ത്രം. ഈ ​വി​ഭാ​ഗ​ത്തി​ല്‍ 40,183 പേ​ര്‍ ഇ​നി വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​നു​ണ്ട്. ഇ​തി​നാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചാ​ല്‍ രോ​ഗംവ​രാ​നും ഗു​രു​ത​ര​മാ​കാ​നും മ​ര​ണം സം​ഭ​വി​ക്കാ​നു​മു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് മാ​ത്ര​മേ സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ ചി​കി​ത്സ ന​ല്‍​കു​ക​യു​ള്ളൂ. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ആ​ദ്യ​ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍, ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നെ​ടു​ക്കാ​നു​ള്ള​വ​ര്‍, 15-18 പ്രാ​യ​മു​ള്ള​വ​ര്‍, ക​രു​ത​ല്‍ ഡോ​സ് എ​ടു​ക്കാ​നു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍ എ​ത്ര​യും വേ​ഗം അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണം.​വാ​ക്‌​സി​നേ​ഷ​ന്‍ സ്വീ​ക​രി​ച്ചാ​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു.