ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ജീ​വ​ന്‍ പ​ണ​യം​വ​ച്ച് ജോ​ലി‌
Thursday, December 2, 2021 2:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പാ​റ​മ​ട​ക​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​ര്‍​ക്ക് മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നൊ​ക്കെ നി​യ​മ​ങ്ങ​ളി​ല്‍ പ​റ​യു​ന്നു​ണ്ടാ​കാം. പ​ക്ഷേ പ്ര​യോ​ഗ​ത്തി​ല്‍ അ​തെ​ല്ലാം ലൈ​സ​ന്‍​സ് കി​ട്ടു​ന്ന​തി​നാ​യി ക​ട​ലാ​സു​ക​ളി​ല്‍ എ​ഴു​തി​വ​യ്ക്കു​ന്ന വാ​ച​ക​ങ്ങ​ള്‍ മാ​ത്ര​മാ​ണ്.

സ്ത്രീ​ക​ള​ട​ക്ക​മു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ജീ​വ​ന്‍ പ​ണ​യം​വ​ച്ചു​ത​ന്നെ​യാ​ണ് പാ​റ​മ​ട​ക​ളി​ല്‍ ജോ​ലി​യെ​ടു​ക്കു​ന്ന​ത്. എ​ല്ലാ മേ​ഖ​ല​ക​ളി​ലും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പി​ടി​മു​റു​ക്കി​യ കാ​ല​ത്ത് ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​ക​ണ​മെ​ങ്കി​ല്‍ നി​യ​മ​വും സു​ര​ക്ഷ​യും പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് അ​റി​യാ​വു​ന്ന​തു​കൊ​ണ്ടു​മാ​ത്രം.

ബോം​ബി​നേ​ക്കാ​ള്‍ പ്ര​ഹ​ര​ശേ​ഷി​യു​ള്ള സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ജോ​ലി​യാ​ണ്. സെ​ക്ക​ന്‍​ഡി​ന്‍റെ നൂ​റി​ലൊ​രം​ശം മ​തി എ​ല്ലാം ചി​ത​റി​ത്തെ​റി​ക്കാ​ന്‍. ക​ഴി​ഞ്ഞ ദി​വ​സം സം​ഭ​വി​ച്ച​തും അ​താ​ണ്. പാ​റ​യി​ലെ സു​ഷി​ര​ങ്ങ​ളി​ല്‍ സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ നി​റ​യ്ക്കു​ന്ന ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍​ത​ന്നെ പു​റ​ത്ത് കാ​ലാ​വ​സ്ഥ മാ​റി​മ​റി​യു​ന്ന​ത് അ​വ​ര്‍ അ​റി​യു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ള്‍ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഉ​ച്ച​ക​ഴി​ഞ്ഞാ​ല്‍ ഇ​ടി​മി​ന്ന​ലും മ​ഴ​യും ഉ​ണ്ടാ​കു​ന്ന​തു​കൊ​ണ്ട് അ​തൊ​രു സാ​ധാ​ര​ണ സം​ഭ​വ​മാ​യി മാ​ത്ര​മേ കാ​ണാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. മ​ഴ​ക്കാ​ല​ത്ത് ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് എ​പ്പോ​ഴും പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​യാ​ല്‍ ഇ​പ്പോ​ള്‍ വ​ര്‍​ഷം മു​ഴു​വ​നും അ​ട​ച്ചി​ടേ​ണ്ടി​വ​രും.

ഓ​ര്‍​ക്കാ​പ്പു​റ​ത്ത് മി​ന്ന​ല്‍ ശ​ക്തി​പ്രാ​പി​ച്ച​പ്പോ​ള്‍ അ​വ​ര്‍​ക്ക് അ​പാ​യ​സൂ​ച​ന കി​ട്ടി​യ​താ​ണ്. ഇ​നി​യെ​ന്താ​യാ​ലും പ​ണി തു​ട​രാ​നാ​വി​ല്ലെ​ന്നു​ക​രു​തി താ​ഴെ ഇ​റ​ങ്ങി​യ​തു​മാ​ണ്. പ​ക്ഷേ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്നെ​ത്തു​ന്ന​തി​നു​മു​മ്പ് ഒ​രൊ​റ്റ മി​ന്ന​ലി​ല്‍ എ​ല്ലാം ചി​ത​റി​ത്തെ​റി​ച്ചു.

പാ​ല്‍​ക്കു​ളം ക​ത്തു​ണ്ടി​യി​ലെ പ​ഴ​യ​കാ​ല ക​ര്‍​ഷ​ക​നാ​യി​രു​ന്ന കു​ഞ്ഞി​രാ​മ​ന്‍ നാ​യ​രു​ടെ​യും സ​ര​സ്വ​തി​യു​ടെ​യും മ​ക​നാ​യ ര​മേ​ശ​ന്‍ വ​ര്‍​ഷ​ങ്ങ​ളാ​യി പാ​റ​മ​ട​യി​ല്‍ ജോ​ലി​ചെ​യ്താ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന​ത്. ഭാ​ര്യ ഷീ​ജ തൊ​ഴി​ല്‍​ര​ഹി​ത​യാ​ണ്. സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന ര​ണ്ട് പെ​ണ്‍​മ​ക്ക​ളാ​ണു​ള്ള​ത്.

അ​ച്ഛ​നും അ​മ്മ​യും നേ​ര​ത്തേ മ​ര​ണ​പ്പെ​ട്ടു. സ​ഹോ​ദ​ര​ങ്ങ​ളും ഇ​തു​പോ​ലെ ചെ​റി​യ ജോ​ലി​ക​ള്‍ ചെ​യ്ത് ജീ​വി​ക്കു​ന്ന​വ​രാ​ണ്. ഒ​രൊ​റ്റ ക്ഷ​ണ​ത്തി​ല്‍ ഇ​ല്ലാ​താ​യ​ത് ഒ​രു കു​ടും​ബ​ത്തി​ന്‍റെ​യാ​കെ ആ​ശ്ര​യ​മാ​ണ്. ഇ​നി ജീ​വി​തം മു​ന്നോ​ട്ടു​പോ​ക​ണ​മെ​ങ്കി​ല്‍ വീ​ണ്ടും ഒ​ന്നി​ല്‍​നി​ന്നും തു​ട​ങ്ങേ​ണ്ടി​വ​രും.

2009 ഫെ​ബ്രു​വ​രി 25 ന് ​പ​ര​പ്പ​യ്ക്കു സ​മീ​പം വ​ട്ടി​പ്പു​ന്ന​യി​ലെ പാ​റ​മ​ട​യി​ല്‍ പാ​റ ഇ​ടി​ഞ്ഞു​വീ​ണ് മൂ​ന്നു​പേ​ര്‍ മ​രി​ച്ച​താ​ണ് ജി​ല്ല​യി​ല്‍ ഇ​തി​നു​മു​മ്പു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ പാ​റ​മ​ട ദു​ര​ന്തം. നേ​ര​ത്തേ സ്‌​ഫോ​ട​ന​ത്തി​ല്‍ ഇ​ള​കി​യി​രു​ന്ന പാ​റ വെ​യി​ല്‍​ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യ​ത്തി​ലാ​ണ് അ​മ്പ​തോ​ളം അ​ടി ഉ​യ​ര​ത്തി​ല്‍ നി​ന്നും ഇ​ടി​ഞ്ഞു​വീ​ണ​ത്. മേ​സ്ത്രി ത​യ്യി​ല്‍ കു​ഞ്ഞി​രാ​മ​ന്‍ (51), തൊ​ഴി​ലാ​ളി​ക​ളാ​യ ന​വീ​ന്‍ കു​മാ​ര്‍ (36), മാ​ധ​വി (40) എ​ന്നി​വ​രാ​ണ് അ​ന്ന് മ​ര​ണ​പ്പെ​ട്ട​ത്. അ​തി​ന് മൂ​ന്നു​വ​ര്‍​ഷം മു​മ്പ് നാ​യ്ക്ക​യ​ത്തും പാ​റ​മ​ട ഇ​ടി​ഞ്ഞു​വീ​ണ് ഒ​രാ​ള്‍ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

ഒ​ര​പ​ക​ട​മു​ണ്ടാ​യാ​ല്‍ പെ​ട്ടെ​ന്ന് ഇ​ടി​ഞ്ഞു​വീ​ഴാ​വു​ന്ന ത​ര​ത്തി​ല്‍ അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലു​ള്ള ഖ​ന​ന​വും പ​ല​പ്പോ​ഴും ദു​ര​ന്ത​ങ്ങ​ള്‍​ക്ക് വ​ഴി​വ​യ്ക്കു​ന്നു. പ​ക്ഷേ അ​തും ന​മു​ക്ക് ഒ​രു ദു​ര​ന്തം ക​ഴി​ഞ്ഞ് ഏ​താ​നും ദി​വ​സം മാ​ത്രം ഓ​ര്‍​ത്തി​രി​ക്കാ​നു​ള്ള കാ​ര്യ​മാ​ണ്.

ദി​വ​സ​ങ്ങ​ള്‍ ക​ഴി​യു​മ്പോ​ള്‍ ഖ​ന​ന​വും സ്‌​ഫോ​ട​ന​ങ്ങ​ളു​മെ​ല്ലാം വീ​ണ്ടും പ​തി​വു​പോ​ലെ ന​ട​ക്കും. ഇ​തൊ​ന്നും ചോ​ദ്യം​ചെ​യ്യാ​നാ​കാ​തെ അ​ന്ന​ന്ന​ത്തെ വ​രു​മാ​ന​ത്തി​ന് വ​ഴി​ക​ണ്ടെ​ത്താ​ന്‍ തൊ​ഴി​ലാ​ളി​ക​ളും വീ​ണ്ടും ജോ​ലി​ക്കി​റ​ങ്ങും.