കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ 19.23 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി
Thursday, December 2, 2021 2:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ണ്ഡ​ല​ത്തി​ല്‍ 19.23 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.
ക​ള്ളാ​ര്‍-​ചു​ള്ളി​ത്ത​ട്ട് റോ​ഡി​ല്‍ ആ​ദ്യ​ത്തെ നാ​ല​ര കി​ലോ​മീ​റ്റ​ര്‍ ഭാ​ഗം മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന് 9.97 കോ​ടി രൂ​പ​യു​ടെ​യും ക​രി​ന്ത​ളം ഗ​വ. കോ​ള​ജി​ന്‍റെ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് 5.94 കോ​ടി രൂ​പ​യു​ടെ​യും കാ​ഞ്ഞ​ങ്ങാ​ട് ഗു​രു​വ​ന​ത്ത് യൂ​ത്ത് ഹോ​സ്റ്റ​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് 3.32 കോ​ടി​യു​ടെ​യും പ്ര​വൃ​ത്തി​ക​ള്‍​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്.
ക​ള്ളാ​ര്‍-​ചു​ള്ളി​ത്ത​ട്ട് റോ​ഡി​ല്‍ ക​പ്പ​ള്ളി മു​ത​ല്‍ ചു​ള്ളി​ത്ത​ട്ട് വ​രെ​യു​ള്ള ര​ണ്ടേ​മു​ക്കാ​ല്‍ കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​ത്ത് 2.5 കോ​ടി രൂ​പ ചെ​ല​വി​ല്‍ മെ​ക്കാ​ഡം ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ന്നു​വ​രി​ക​യാ​ണ്.