സം​സ്ഥാ​ന കാ​രം​സ് മ​ത്സ​ര​ങ്ങ​ള്‍ നാ​ളെ തു​ട​ങ്ങും
Thursday, December 2, 2021 2:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന കാ​രം​സ് മ​ത്സ​ര​ങ്ങ​ള്‍ നാ​ളെ മു​ത​ല്‍ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി പ​ട​ന്ന​ക്കാ​ട് ഗു​ഡ് ഷെ​ഫേ​ര്‍​ഡ് പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. പു​രു​ഷ, വ​നി​താ, വെ​റ്റ​റ​ന്‍​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​വി​ധ ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള ഇ​രു​ന്നൂ​റി​ല്‍​പ്പ​രം പേ​ര്‍ മ​ത്സ​രി​ക്കാ​നെ​ത്തും.
ജി.​എ​സ്. പ്ര​ദീ​പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സെ​ലി​ബ്രി​റ്റി താ​ര​ങ്ങ​ളും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് ര​ജി​സ്ട്രേ​ഷ​ന്‍ തു​ട​ങ്ങും. 11.30 ന് ​ഇ. ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ മ​ത്സ​ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​ക്ക് ന​ട​ക്കു​ന്ന സ​മാ​പ​ന പ​രി​പാ​ടി രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക സ​മി​തി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​പി.​മു​ഹ​മ്മ​ദ് റാ​ഫി, ജി​ല്ലാ കാ​രം​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കെ.​പി. ജ​യ​രാ​ജ​ന്‍, ട്ര​ഷ​റ​ര്‍ ഗ​ണേ​ഷ് അ​ര​മ​ങ്ങാ​നം, ഫി​നാ​ന്‍​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഐ​ശ്വ​ര്യ കു​മാ​ര​ന്‍, സ​ത്യ​ന്‍ പ​ട​ന്ന​ക്കാ​ട്, ടൂ​ര്‍​ണ​മെ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മ​നോ​ജ് പ​ള്ളി​ക്ക​ര എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.