വ​ള്ളി​ക്ക​ട​വി​ലെ എ​ടി​എം കൗ​ണ്ട​ര്‍ മാ​റ്റാ​നു​ള്ള നീ​ക്കം ത​ട​ഞ്ഞു
Thursday, December 2, 2021 2:12 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ലാ​ഭ​ക​ര​മ​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് വ​ള്ളി​ക്ക​ട​വി​ലെ എ​ടി​എം കൗ​ണ്ട​ര്‍ ഒ​ഴി​വാ​ക്കി മെ​ഷീ​ന്‍ എ​ടു​ത്തു​കൊ​ണ്ടു പോ​കാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്കി​ന്‍റെ വ​ള്ളി​ക്ക​ട​വ് ശാ​ഖാ പ​രി​സ​ര​ത്ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് സ്ഥാ​പി​ച്ച എ​ടി​എം മെ​ഷീ​ന്‍ ആ​ണ് ഇ​ന്ന​ലെ വെ​കി​ട്ട് ആ​റോ​ടെ മാ​റ്റാ​ന്‍ ശ്ര​മി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശ്ര​മം ത​ട​യു​ക​യാ​യി​രു​ന്നു.
മാ​ലോം, കൊ​ന്ന​ക്കാ​ട്, വ​ള്ളി​ക്ക​ട​വ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന ഈ ​എ​ടി​എം കൗ​ണ്ട​റി​ല്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പ​ണം നി​ക്ഷേ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. നേ​ര​ത്തേ​യും പ​ല​ദി​വ​സ​ങ്ങ​ളി​ലും പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ എ​ടി​എം അ​ട​ഞ്ഞു​കി​ട​ന്നി​രു​ന്നു. ഈ ​രീ​തി​യി​ല്‍ ലാ​ഭ​ക​ര​മ​ല്ലെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ത്ത് എ​ടി​എം കൗ​ണ്ട​ര്‍ മാ​റ്റാ​നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ നീ​ക്ക​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യ​ത്തി​ന്‍റെ​യും പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്‍.​ടി. വി​ന്‍​സെ​ന്‍റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഈ ​എ​ടി​എ​മ്മി​ല്‍ വീ​ണ്ടും പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​നും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​ന​ല്കി.