കെ​എ​സ്‌​യു നേ​താ​വി​നെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Thursday, December 2, 2021 2:12 AM IST
രാ​ജ​പു​രം: സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജി​ലെ കെ​എ​സ്‌​യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റും ജ​വ​ഹ​ര്‍ ബാ​ല്‍​മ​ഞ്ച് നാ​ഷ​ണ​ല്‍ ഫെ​സി​ലി​റ്റേ​റ്റ​റു​മാ​യ വൈ​ഷ്ണ​വ് ബേ​ഡ​ക​ത്തെ പു​റ​ത്തു​നി​ന്നും എ​ത്തി​യ എ​സ്എ​ഫ്‌​ഐ നേ​താ​ക്ക​ള്‍ സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
എ​സ്എ​ഫ്‌​ഐ പ​ന​ത്ത​ടി ഏ​രി​യാ സെ​ക്ര​ട്ട​റി സ​ച്ചി​ന്‍ ഗോ​പു, പ്ര​സി​ഡ​ന്‍റ് നീ​ര​ജ്, ബി​ജി​ഷ് ബാ​നം, അ​മ​ര്‍​ത്യ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് കെ​എ​സ്‌​യു നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.
പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി പൂ​ടം​ക​ല്ല് ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​നും കോ​ള​ജ് അ​ധി​കാ​രി​ക​ള്‍​ക്കും പ​രാ​തി ന​ല്‍​കി​യ​താ​യും ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ കാ​മ്പ​സു​ക​ളി​ലും ഇ​ന്ന് ക​രി​ദി​ന​മാ​ച​രി​ക്കു​മെ​ന്നും കെ​എ​സ്‌​യു ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ര്‍​ട്ടി​ന്‍ ഏ​ബ്ര​ഹാം അ​റി​യി​ച്ചു.