ച​ട്ടം പാ​ലി​ക്കാ​തെ വി​ളി​ച്ചു​ചേ​ര്‍​ത്ത പ​ഞ്ചാ​യ​ത്ത് യോ​ഗം പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ര്‍​പ്പ് മൂ​ലം റ​ദ്ദാ​ക്കി
Wednesday, December 1, 2021 1:13 AM IST
പ​ന​ത്ത​ടി: ച​ട്ട​പ്ര​കാ​രം നോ​ട്ടീ​സ് ന​ല്‍​കാ​തെ വി​ളി​ച്ചു​ചേ​ര്‍​ത്ത പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്ന് റ​ദ്ദാ​ക്കി. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ സാ​ധാ​ര​ണ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്കാ​ന്‍ മൂ​ന്നു​ദി​വ​സം മു​മ്പെ​ങ്കി​ലും നോ​ട്ടീ​സ് ന​ല്ക​ണ​മെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ല്‍ ഇ​ത് പാ​ലി​ക്കാ​തെ അ​തേ​ദി​വ​സം നോ​ട്ടീ​സ് ന​ല്‍​കി​യാ​ണ് ഇ​ന്ന​ലെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത​ത്. പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളാ​യ കെ.​ജെ. ജെ​യിം​സ്, കെ.​കെ. വേ​ണു​ഗോ​പാ​ല്‍, എ​ന്‍. വി​ന്‍​സെ​ന്‍റ്, രാ​ധാ സു​കു​മാ​ര​ന്‍ എ​ന്നി​വ​രാ​ണ് ച​ട്ട​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി യോ​ഗം ബ​ഹി​ഷ്‌​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് യോ​ഗം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ നോ​ട്ടീ​സ് ന​ല്കി ഇ​ന്ന​ലെ​ത്ത​ന്നെ ഭ​ര​ണ​സ​മി​തി യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത​ത് അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും അ​ടി​യ​ന്ത​ര യോ​ഗ​മാ​ണെ​ങ്കി​ല്‍ ഒ​രു അ​ജ​ണ്ട മാ​ത്ര​മേ പാ​ടു​ള്ളൂ എ​ന്ന് ച​ട്ട​മു​ണ്ടെ​ന്നും മു​ന്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ കെ.​ജെ. ജെ​യിം​സ് ചൂ​ണ്ടി​ക്കാ​ട്ടി.