തൊഴിൽ പരിശീലനം നല്കി
Wednesday, December 1, 2021 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ഹി​ളാ​മ​ന്ദി​ര​ത്തി​ൽ എ​ത്ത​പ്പെ​ട്ട 13 അ​ന്തേ​വാ​സി​ക​ൾ​ക്ക് ജീ​വി​ത​ത്തി​ൽ തു​ണ​യാ​കു​ന്ന സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കി വെ​ള്ളി​ക്കോ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്. കാ​സ​ർ​ഗോ​ഡ് പ​ര​വ​ന​ടു​ക്ക​ത്തെ മ​ഹി​ളാ​മ​ന്ദി​ര​ത്തി​ൽ ജി​ല്ലാ വ​നി​താ-​ശി​ശു വി​ക​സ​ന​വ​കു​പ്പ് മ​ഹി​ളാ ശ​ക്തി കേ​ന്ദ്ര വെ​ള്ളി​ക്കോ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വ​ർ കൈ​കോ​ർ​ത്ത് ബാ​ഗ്, ച​വി​ട്ടി, മാ​സ്ക് തു​ട​ങ്ങി​യ​വ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കി​യ​ത്.
കാ​സ​ർ​ഗോ​ഡ് സ​ബ് ജ​ഡ്ജി​യും ഡി​എ​ൽ​എ​സ്എ സെ​ക്ര​ട്ട​റി​യു​മാ​യ എം. ​ഷു​ഹൈ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വു​മ​ൺ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ എം.​വി. സു​നി​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ സോ​ഷ്യ​ൽ​ജ​സ്റ്റീ​സ് ഓ​ഫീ​സ​ർ ഷീ​ബ മും​താ​സ്, വെ​ള്ളി​ക്കോ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ എ​ൻ. ഷി​ൽ​ജി, ടി. ​സ​ത്യ​വ​തി, കെ. ​ജി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.