മ​ഞ്ചേ​ശ്വ​ര​ത്ത് കേ​ന്ദ്രീ​യ വി​ദ്യാ​ല​യം സ്ഥാ​പി​ക്കാ​ന്‍ അ​ഭ്യ​ര്‍​ഥ​ന ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍
Wednesday, December 1, 2021 1:12 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും അ​ഭ്യ​ര്‍​ഥ​ന ല​ഭി​ക്കു​ന്ന മു​റ​യ്ക്കാ​ണ് അ​ര്‍​ഹ​താ​നു​സ​ര​ണം പു​തി​യ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും മ​ഞ്ചേ​ശ്വ​ര​ത്ത് കേ​ന്ദ്രീ​യ വി​ദ്യാ​ല​യം സ്ഥാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഇ​ങ്ങ​നെ​യൊ​രു അ​ഭ്യ​ര്‍​ഥ​ന ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍ ലോ​ക്‌​സ​ഭ​യി​ല്‍ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യെ അ​റി​യി​ച്ചു.
മ​തി​യാ​യ വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത സ​പ്ത​ഭാ​ഷാ സം​ഗ​മ​ഭൂ​മി​യാ​യ മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ല്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം തു​ട​ങ്ങു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ഉ​ണ്ണി​ത്താ​ന്‍റെ ആ​വ​ശ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.