വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ശി​ല്പ​ശാ​ല ന​ട​ത്തി
Wednesday, December 1, 2021 1:12 AM IST
ചി​റ്റാ​രി​ക്കാ​ല്‍: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍, പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി "ഉ​ണ​ര്‍​വ് 2021' എ​ന്ന പേ​രി​ല്‍ ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ടോം ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ട്ടി​വേ​ഷ​ന്‍ സ്പീ​ക്ക​റും ട്രെ​യ്ന​റു​മാ​യ ജോ​ബി ജോ​ണ്‍ ക്ലാ​സ് ന​യി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്താ​ലി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​നു തോ​മ​സ്, സി​ജോ ജെ. ​അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​സി. മാ​നേ​ജ​ര്‍ ഫാ.​പോ​ള്‍ മാ​ഞ്ഞൂ​രാ​ന്‍ ആ​ദ​രി​ച്ചു.