ജി​ല്ലാ ഒ​ളി​മ്പി​ക് ഗെ​യിം​സ് ജ​നു​വ​രി​യി​ല്‍
Wednesday, December 1, 2021 1:12 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ പ്ര​ഥ​മ ഒ​ളി​മ്പി​ക് മ​ത്സ​ര​ങ്ങ​ള്‍ ജ​നു​വ​രി ആ​ദ്യ​വാ​രം വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കും. കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഫെ​ബ്രു​വ​രി 15 മു​ത​ല്‍ 24 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ഒ​ന്നാം കേ​ര​ള ഒ​ളി​മ്പി​ക് ഗെ​യിം​സി​ന് മു​ന്നോ​ടി​യാ​യാ​ണ് ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.
അ​ത്‌​ല​റ്റി​ക്‌​സ്, അ​ക്വാ​ട്ടി​ക്സ്, ആ​ര്‍​ച്ച​റി, ബാ​സ്‌​ക​റ്റ്‌​ബോ​ള്‍, ഫു​ട്‌​ബോ​ള്‍, ഷ​ട്ടി​ല്‍, ബോ​ക്സിം​ഗ്, ക​ബ​ഡി, സൈ​ക്കി​ളിം​ഗ്, ഹാ​ൻ​ഡ്ബോ​ള്‍, ഹോ​ക്കി, ജൂ​ഡോ, ക​രാ​ട്ടെ, ഖൊ-​ഖൊ, നെ​റ്റ്ബോ​ള്‍, റ​ഗ്ബി, ടേ​ബി​ള്‍ ടെ​ന്നീ​സ്, താ​യ്കോ​ണ്ടോ, വെ​യി​റ്റ് ലി​ഫ്റ്റിം​ഗ്, റ​സ്‌​ലിം​ഗ്, വു​ഷു, ടെ​ന്നീ​സ്, റൈ​ഫി​ള്‍ ഷൂ​ട്ടിം​ഗ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. മ​ത്സ​ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നാ​യി പ്രാ​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി​ക​ളും രൂ​പീ​ക​രി​ക്കും. ജി​ല്ലാ​ത​ല സം​ഘ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ഡി​സം​ബ​ര്‍ നാ​ലി​ന് വൈ​കി​ട്ട് 3.30 ന് ​പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു കോ​ള​ജി​ല്‍ ന​ട​ക്കും.