ദീ​പി​ക യൂ​ത്ത് എ​ക്‌​സ​ല​ന്‍​സ് ക്വി​സ് എ​ട്ടാം എ​ഡി​ഷ​നി​ല്‍ ഏ​യ്ഞ്ച​ല്‍ വ​ലി​യ​ത​ട​ത്തി​ല്‍ ഒ​ന്നാ​മ​ത്
Tuesday, November 30, 2021 12:41 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ദീ​പി​ക യൂ​ത്ത് എ​ക്‌​സ​ല​ന്‍​സ് ക്വി​സി​ന്‍റെ എ​ട്ടാം എ​ഡി​ഷ​നി​ല്‍ ഭീ​മ​ന​ടി ഇ​ട​വ​ക​യി​ല്‍​നി​ന്നു​ള്ള ഏ​യ്ഞ്ച​ല്‍ വ​ലി​യ​ത​ട​ത്തി​ല്‍ ഒ​ന്നാ​മ​തെ​ത്തി. ആ​ഷി​ക് ഷാ​ജി കു​ന്ന​ത്തേ​ട്ട് (നാ​ട്ട​ക്ക​ല്ല്), അ​ല​ക്‌​സ് ജ​യിം​സ് പു​തു​ശേ​രി (തോ​മാ​പു​രം) എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. തോ​മാ​പു​രം ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍, അ​സി.​വി​കാ​രി ഫാ. ​പോ​ള്‍ മാ​ഞ്ഞൂ​രാ​ന്‍ എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.
തോ​മാ​പു​രം ഇ​ട​വ​ക​യു​ടെ​യും ദീ​പി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ല്ലാ മാ​സ​ത്തി​ലേ​യും അ​വ​സാ​ന​ത്തെ ഞാ​യ​റാ​ഴ്ച​ക​ളി​ലാ​ണ് സ​ണ്‍​ഡേ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കാ​യി ദീ​പി​ക യൂ​ത്ത് എ​ക്‌​സ​ലെ​ന്‍​സ് ക്വി​സ് ന​ട​ത്തു​ന്ന​ത്.
ദീ​പി​ക​യി​ലെ വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ദേ​ശീ​യം, അ​ന്ത​ര്‍​ദേ​ശീ​യം, സ്‌​പോ​ര്‍​ട്‌​സ്, സാ​മു​ദാ​യി​കം, എ​ഡി​റ്റോ​റി​യ​ല്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ ഗൂ​ഗി​ള്‍ ഫോം ​ലി​ങ്ക് സ​ണ്‍​ഡേ സ്‌​കൂ​ള്‍ ക്ലാ​സി​ന്‍റെ വാ​ട്ട്‌​സ് ആ​പ് ഗ്രൂ​പ്പ് വ​ഴി അ​ധ്യാ​പ​ക​ര്‍ കു​ട്ടി​ക​ള്‍​ക്ക് അ​യ​ച്ച് ന​ല്‍​കി​യാ​ണ് ക്വി​സ് ന​ട​ത്തു​ന്ന​ത്. കു​ട്ടി​ക​ള്‍ അ​യ​ച്ച ശ​രി​യു​ത്ത​ര​ങ്ങ​ളു​ടെ​യും അ​വ എ​ഴു​താ​നെ​ടു​ത്ത സ​മ​യ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ക. ക്വി​സി​ന്‍റെ വ​രു​ന്ന എ​ഡി​ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള സ​ണ്‍​ഡേ സ്‌​കൂ​ളു​ക​ള്‍​ക്ക് 9645921003 എ​ന്ന ന​മ്പ​റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.