പ​ന്ത്ര​ണ്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​ന് 13 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്
Tuesday, November 30, 2021 12:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ന്ത്ര​ണ്ടു​കാ​രി​യാ​യ ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ ഹൊ​സ്ദു​ര്‍​ഗ് പോ​ക്‌​സോ കോ​ട​തി 13 വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 90,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. പി​ഴ​യൊ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ 17 മാ​സം കൂ​ടു​ത​ല്‍ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. കൊ​ള​വ​യ​ല്‍ ഇ​ട്ട​മ്മ​ലി​ലെ കെ. ​സ​ന​ലി (35) നാ​ണ് ഹൊ​സ്ദു​ര്‍​ഗ് ഫാ​സ്റ്റ്ട്രാ​ക് സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി സു​രേ​ഷ് കു​മാ​ര്‍ ശി​ക്ഷ വി​ധി​ച്ച​ത്.

2017 ന​വം​ബ​ര്‍ 18ന് ​വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ടി​ന് പു​റ​ത്തു​ള്ള കു​ളി​മു​റി​യി​ല്‍​നി​ന്നും വ​രി​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ഇ​യാ​ള്‍ പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​ത്.

ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ നി​ര​വ​ധി ത​വ​ണ പ്ര​തി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി. ​ബി​ന്ദു ഹാ​ജ​രാ​യി.