ലോ​ക എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം: ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍
Tuesday, November 30, 2021 12:38 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ​ത​ല എ​യ്ഡ്‌​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് കേ​ര​ള സം​സ്ഥാ​ന എ​യ്ഡ​സ് ക​ണ്‍​ട്രോ​ള്‍ സൊ​സൈ​റ്റി, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം, വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ തി​രി​തെ​ളി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി അ​റി​യി​ച്ചു. വൈ​കു​ന്നേ​രം ആ​റി​ന് കാ​സ​ർ​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി, കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തി​രി​തെ​ളി​ക്കും. ലോ​ക എ​യ്ഡ്‌​സ് ദി​ന​മാ​യ നാ​ളെ രാ​വി​ലെ 11 ന് ​കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല പ​രി​പാ​ടി എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് ക്വി​സ് മ​ത്സ​രം ന​ട​ക്കും. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഡി​ജി​റ്റ​ല്‍ പോ​സ്റ്റ​ര്‍ നി​ര്‍​മാ​ണം, പ്ര​സം​ഗ മ​ത്സ​രം, സ്‌​കി​റ്റ്, ഫ്‌​ളാ​ഷ് മോ​ബ് തു​ട​ങ്ങി​യ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി , ജി​ല്ലാ എ​യ്ഡ്‌​സ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ ടി.​പി. ആ​മി​ന, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, ജി​ല്ലാ എ​ജ്യു​ക്കേ​ഷ​ന്‍ ആ​ൻ​ഡ് മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മ​ഠ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.