എ​ൻ.​ടി. ജോ​സ​ഫ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി നാളെ പ്രതിപക്ഷ നേതാവ് നാടിന് സമർപ്പിക്കും
Tuesday, November 30, 2021 12:38 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ചി​റ്റാ​രി​ക്കാ​ലി​ന്‍റെ നി​റ​സാ​നി​ധ്യ​മാ​യി​രു​ന്ന എ​ൻ.​ടി. ജോ​സ​ഫി​ന്‍റെ പേ​രി​ൽ ഇ​നി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യും. കാ​ൽ​നൂ​റ്റാ​ണ്ടാ​യി വെ​ള്ള​രി​ക്കു​ണ്ടി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന കെ.​ജെ. തോ​മ​സ് മെ​മ്മോ​റി​യ​ൽ കോ-​ഓ​പ്പ​റേ​റ്റി​വ് ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹോ​ദ​ര സ്ഥാ​പ​ന​മാ​യി​ട്ടാ​ണ് മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​ല​യു​ടെ വി​ക​സ​ന​ശി​ല്പി​ക​ളി​ൽ ഒ​രാ​ളാ​യ എ​ൻ.​ടി. ജോ​സ​ഫി​ന്‍റെ പേ​രി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ചി​റ്റാ​രി​ക്കാ​ലി​ൽ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്.
24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​പി വി​ഭാ​ഗ​വും ആ​ധു​നി​ക ലാ​ബ്, ആ​ഴ്ച​യി​ൽ സ്‌​പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം, സു​സ​ജ്ജ​മാ​യ ഐ​പി വി​ഭാ​ഗം എ​ന്നി​വ​യോ​ടെ ആ​രം​ഭി​ക്കു​ന്ന ആ​ശു​പ​ത്രി നാ​ളെ രാ​വി​ലെ പ​ത്തി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നാ​ടി​നു സ​മ​ർ​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ എ​ൻ.​ടി. ജോ​സ​ഫി​ന്‍റെ ഫോ​ട്ടോ അ​നാ​ചാ​ദ​നം ചെ​യ്യും. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്ജ​യിം​സ് പ​ന്ത​മാ​ക്ക​ൽ ലാ​ബി​ന്‍റെ​യും സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​എ. ജോ​യി ഫാ​ർ​മ​സി​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വി​വി​ധ രാ​ഷ്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​ൻ.​ടി. ജോ​സ​ഫ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് പി.​ജി. ദേ​വ്, സെ​ക്ര​ട്ട​റി കെ.​ജെ. വ​ർ​ക്കി. മാ​നേ​ജ​ർ സി.​കെ. ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ഡ​യ​റ​ക്ട​ർ​മാ​രാ​യ മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, ഷോ​ബി ജോ​സ​ഫ്. ബാ​ബു കോ​ഹി​നൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.