കാസർഗോട്ടെ അതിർത്തിയിലും നിയന്ത്രണം കർശനമാക്കി കർണാടക
Monday, November 29, 2021 12:59 AM IST
കാ​സ​ർ​ഗോ​ഡ്: ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​ത്ത​നേ ഉ​യ​രു​ക​യും കൊ​റോ​ണ വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ലാ ഭ​ര​ണ​കൂ​ട​വും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഇ​ന്നു​മു​ത​ൽ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി. കാ​സ​ർ​ഗോ​ഡി​നെ ക​ർ​ണാ​ട​ക​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 28 റോ​ഡു​ക​ളി​ലും ക​ർ​ണാ​ട​ക പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചു. മാ​ക്കൂ​ട്ടം ചു​രം വ​ഴി കു​ട​കി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം നാ​ലു​മാ​സം മു​ന്പ് ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ​നി​യ​ന്ത്ര​ണം അ​ടു​ത്ത​മാ​സം ഏ​ഴു​വ​രെ നീ​ട്ടി​യി​രു​ന്നു.
ആ​ര്‍​ടി​പി​സി​ആ​ര്‍ നി​ർ​ബ​ന്ധ​മാ​ക്കി​യു​ള്ള ഉ​ത്ത​ര​വ് നേ​ര​ത്തെ നി​ല​വി​ലു​ണ്ടെ​ങ്കി​ലും കാ​സ​ർ​ഗോ​ട്ടെ അ​തി​ര്‍​ത്തി​ക​ളി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സും പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ഇ​ത് വീ​ണ്ടും നി​ര്‍​ത്ത​ലാ​ക്കാ​നാ​ണ് സാ​ധ്യ​ത.
ഇ​ന്ന​ലെ മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രെ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്ലെ​ങ്കി​ല്‍ ഇ​നി ക​ട​ത്തി​വി​ടി​ല്ലെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യാ​ണ് ക​ര്‍​ണാ​ട​ക പോ​ലീ​സ് പോ​കാ​ന്‍ അ​നു​വ​ദി​ച്ച​ത്.
പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യാ​ല്‍ മം​ഗ​ളൂ​രു​വി​ലേ​ക്കും ഇ​തു​വ​ഴി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന​വ​ര്‍ പെ​രു​വ​ഴി​യി​ലാ​കും.
വി​ദ്യ​ഭ്യാ​സ​ത്തി​നും ജോ​ലി​ക്കും വ്യാ​പാ​ര​ത്തി​നു​മാ​യി ആ​യി​ര​ങ്ങ​ള്‍ പ്ര​തി​ദി​നം മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തി​ന​കം ത​ല​പ്പാ​ടി​യി​ൽ ആ​ര്‍​ടി​സി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ​കേ​ന്ദ്രം പു​ന​രാ​രം​ഭി​ക്കാ​ൻ ജി​ല്ലാ ക​ള​ക്‌​ട​ർ സ്വാ​ഗ​ത് ഭ​ണ്ഡാ​രി ആ​രോ​ഗ്യ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന കേ​ന്ദ്രം ആ​വ​ശ്യ​ക്കാ​രു​ടെ കു​റ​വ് കാ​ര​ണം നി​ര്‍​ത്തി​യി​രു​ന്നു.
അ​തേ​സ​മ​യം കോ​വി​ഡ് ബ്രി​ഗേ​ഡ് ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ട്ട സ​ർ​ക്കാ​ർ ന​ട​പ​ടി കോ​വി​ഡ് പ​രി​ശോ​ധ​ന​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മോ​യെ​ന്നും ആ​ശ​ങ്ക​യു​ണ്ട്.
കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന സ്‌​പൈ​സ് ഹെ​ൽ​ത്തി​ന്‍റെ സേ​വ​ന​വും സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. നി​ല​വി​ല്‍ കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല ലാ​ബി​ൽ മാ​ത്ര​മാ​ണ് സ്ര​വം പ​രി​ശോ​ധി​ക്കു​ന്ന​ത്. മു​മ്പ് പ്ര​തി​ദി​നം 1,500 പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന ഇ​വി​ടെ വെ​റും 250 സാ​മ്പി​ളു​ക​ൾ മാ​ത്ര​മാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.
പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ക്കാ​ന്‍ കൂ​ടു​ത​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ നി​യോ​ഗി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ ചു​മ​ത​ല​യു​ള്ള ഡോ. ​ഇ. മോ​ഹ​ന​ന്‍ പ​റ​ഞ്ഞു.
അ​തേ​സ​മ​യം, മാ​ക്കൂ​ട്ടം ചു​രം പാ​ത വ​ഴി​യു​ള്ള നി​യ​ന്ത്ര​ണ​വും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​സ​ർ​ക്കാ​ർ കി​ളി​യ​ന്ത​റ​യി​ൽ ന​ട​ത്തി​വ​ന്നി​രു​ന്ന ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ​കേ​ന്ദ്രം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.