തെ​ക്കേ​ക്കാ​ട് ബ​ണ്ട് റോ​ഡി​ല്‍ ഗ​ര്‍​ത്തം രൂ​പ​പ്പെ​ട്ടു
Monday, November 29, 2021 12:59 AM IST
പ​ട​ന്ന: തെ​ക്കേ​ക്കാ​ട് ദ്വീ​പി​ലേ​ക്കു​ള്ള ബ​ണ്ട് റോ​ഡി​ല്‍ ആ​ഴ​മു​ള്ള ഗ​ര്‍​ത്തം രൂ​പ​പ്പെ​ട്ടു. ബ​ണ്ടി​ന​ടി​യി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച പൈ​പ്പി​നോ​ട് ചേ​ര്‍​ന്ന് ശ​ക്ത​മാ​യ ഒ​ഴു​ക്കി​നെ​ത്തു​ട​ര്‍​ന്ന് മ​ണ്ണൊ​ലി​ച്ചു​മാ​റി​യ​തോ​ടെ മു​ക​ള്‍​ഭാ​ഗ​ത്തെ ടാ​റിം​ഗ് ത​ക​ര്‍​ന്നാ​ണ് ഗ​ര്‍​ത്തം രൂ​പ​പ്പെ​ട്ട​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. മു​ഹ​മ്മ​ദ് അ​സ്‌​ല​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ​ത്തി കു​ഴി താ​ത്കാ​ലി​ക​മാ​യി അ​ട​യ്ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ഇ​തി​നോ​ട് ചേ​ര്‍​ന്ന സ്ഥ​ല​ത്ത് റോ​ഡ് ത​ക​ര്‍​ന്നി​രു​ന്നു. പൈ​പ്പു​മാ​റ്റി പാ​ലം നി​ര്‍​മി​ക്കു​ക മാ​ത്ര​മാ​ണ് പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
റോ​ഡി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്ന​ത് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു.