കാ​സ​ര്‍​ഗോ​ട്ടെ കെ​ല്‍ യൂ​ണി​റ്റ് ഈ ​വ​ര്‍​ഷം തു​ട​ങ്ങി​ല്ല
Monday, November 29, 2021 12:59 AM IST
കാ​സ​ര്‍​ഗോ​ഡ്: കൊ​ട്ടി​ഘോ​ഷി​ച്ചു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളും പൊ​തു​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന പ​തി​വ് വാ​ച​ക ക​സ​ര്‍​ത്തും​കൊ​ണ്ട് മാ​ത്രം കാ​സ​ര്‍​ഗോ​ഡ് കെ​ല്‍ യൂ​ണി​റ്റി​ന്‍റെ ശ​നി​ദ​ശ മാ​റി​ല്ലെ​ന്ന് ഒ​രി​ക്ക​ല്‍​ക്കൂ​ടി വ്യ​ക്ത​മാ​യി. സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച പ​ണം മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും കൈ​മാ​റാ​ത്ത​തി​നാ​ല്‍ ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത്തി​ലാ​ണ് ഇ​വി​ടെ കാ​ര്യ​ങ്ങ​ള്‍ നീ​ങ്ങു​ന്ന​ത്.
സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തി​രി​കെ ഏ​റ്റെ​ടു​ത്ത മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍ ബ​ദ്ര​ഡു​ക്ക​യി​ലെ ഭെ​ല്‍ ഇ​എം​എ​ല്‍ പു​തി​യ പേ​രി​ല്‍ കെ​ല്‍ ഇ​ല​ക്ട്രി​ക് മെ​ഷീ​ന്‍ ലി​മി​റ്റ​ഡാ​യി ന​വം​ബ​ര്‍ ഒ​ന്നി​ന് തു​ട​ങ്ങു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ പ്ര​ഖ്യാ​പ​നം. അ​റ്റ​കു​റ്റ​പ്പ​ണി ഉ​ള്‍​പ്പെ​ടെ ന​ട​ക്കാ​ത്ത​തി​നാ​ല്‍ ഡി​സം​ബ​റി​ലേ​ക്കു നീ​ട്ടി​യെ​ങ്കി​ലും ആ ​പ​ണി ഇ​നി​യും പൂ​ര്‍​ത്തി​യാ​യി​ല്ല. ചെ​റി​യ യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ഭാ​ഗി​ക​മാ​യി പൂ​ര്‍​ത്തി​യാ​ക്കി. പ്ര​ധാ​ന യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​ടെ ജോ​ലി ബാ​ക്കി​യു​ണ്ട്. അ​തി​ന് എ​ച്ച്എം​ടി അ​ധി​കൃ​ത​രു​ടെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്.
ക​മ്പ​നി കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര​യ്ക്ക് 33 വ​ര്‍​ഷം മു​ന്പ് സ്ഥാ​പി​ച്ച ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റ് മാ​റ്റി പു​തി​യ ഷീ​റ്റ് സ്ഥാ​പി​ക്കു​ന്ന ജോ​ലി ന​ട​ക്കു​ന്നു​ണ്ട്. ഇ​ത് 25 ശ​ത​മാ​നം മാ​ത്ര​മാ​ണു പൂ​ര്‍​ത്തി​യാ​യ​ത്. 1.40 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​ത്. പെ​യി​ന്‍റിം​ഗ്, കെ​ട്ടി​ട​ത്തി​ന്‍റെ മ​റ്റു അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ബാ​ക്കി​യു​ണ്ട്. മേ​ല്‍​ക്കൂ​ര ഷീ​റ്റ് പാ​ക​ല്‍ ക​ഴി​യാ​തെ അ​ക​ത്ത് പ​ണി ന​ട​ക്കി​ല്ല.
ഫാ​ക്ട​റി പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ആ​ദ്യ​ഗ​ഡു സ​ഹാ​യ​മാ​യ 20 കോ​ടി രൂ​പ ഇ​നി​യും കി​ട്ടി​യി​ല്ല. വാ​യ്പ എ​ടു​ത്ത ഒ​ന്ന​ര​ക്കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് മാ​സ​ങ്ങ​ളാ​യി ശ​മ്പ​ളം കി​ട്ടാ​ത്ത തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​ശ്വാ​സ സ​ഹാ​യം ന​ല്‍​കി​യ​ത്.
20 മാ​സ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ് ഫാ​ക്ട​റി. നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ പ്രാ​ഥ​മി​ക​മാ​യെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ മെ​ഷീ​നു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കാ​ന്‍​ത​ന്നെ ര​ണ്ടു​മാ​സം വേ​ണ്ടി​വ​രും. തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ലു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ മെ​ല്ലെ​പ്പോ​ക്ക് ത​ങ്ങ​ളെ കൈ​യൊ​ഴി​യു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണോ​യെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ​ങ്ക.