ഒ​ഡീ​ഷ​യി​ല്‍​നി​ന്നും ആ​ന്ധ്ര​യി​ല്‍​നി​ന്നും കാ​സ​ര്‍​ഗോ​ട്ടേ​ക്ക് ക​ഞ്ചാ​വ് ഒ​ഴു​കു​ന്നു
Monday, November 29, 2021 12:59 AM IST
കാ​സ​ര്‍​ഗോ​ഡ്: ഒ​ഡീ​ഷ​യി​ല്‍​നി​ന്നും ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍​നി​ന്നും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലേ​ക്ക് വ​ന്‍​തോ​തി​ല്‍ ക​ഞ്ചാ​വ് ഒ​ഴു​കു​ന്നു. പ്ര​ധാ​ന​പാ​ത​ക​ള്‍ ഒ​ഴി​വാ​ക്കി ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മാ​യും ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത്. ഒ​ഡീ​ഷ​യി​ലും ആ​ന്ധ്ര​യി​ലും ഒ​രു​കി​ലോ ക​ഞ്ചാ​വി​ന് 3,000 മു​ത​ല്‍ 5,000 രൂ​പ​വ​രെ​യാ​ണ് വി​ല. ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മാ​വോ​യി​സ്റ്റ് ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ക​ഞ്ചാ​വ് കൃ​ഷി ചെ​യ്യു​ന്ന​ത്. ഈ ​മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ന്നു​ചെ​ല്ലാ​ന്‍ പോ​ലീ​സി​നും എ​ക്‌​സൈ​സി​നും ക​ഴി​യു​ന്നി​ല്ല.
ഒ​രു കി​ലോ, ര​ണ്ട് കി​ലോ, മൂ​ന്ന് കി​ലോ എ​ന്നി​ങ്ങ​നെ പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി ഭ​ദ്ര​മാ​യി ഒ​ളി​പ്പി​ച്ചാ​ണ് ക​ഞ്ചാ​വ് വാ​ഹ​ന​ങ്ങ​ളി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത്. ചി​ല വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​തി​ന് ര​ഹ​സ്യ അ​റ​ക​ള്‍ പോ​ലു​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. സം​ശ​യി​ക്കാ​തി​രി​ക്കാ​ന്‍ വി​ല​കൂ​ടി​യ വാ​ഹ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്നു. പോ​ലീ​സ് പി​ടി​കൂ​ടാ​തി​രി​ക്കാ​നും പ​രി​ശോ​ധ​ന​യി​ല്‍​നി​ന്നും ര​ക്ഷ​പ്പെ​ടാ​നു​മാ​യി ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ല്‍ സ്ത്രീ​ക​ളെ​യും നി​യോ​ഗി​ക്കു​ന്നു​ണ്ട്.
വി​ദ്യാ​ര്‍​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​ധാ​ന​മാ​യും ക​ഞ്ചാ​വ് വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്. ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രി​ല്‍ ഏ​റെ​യും യു​വാ​ക്ക​ളാ​ണ്. ക​ഞ്ചാ​വ് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ച്ച ഉ​ട​ന്‍ ത​ന്നെ പ​ണം കൈ​മാ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഒ​ഡീ​ഷ​യി​ലും ആ​ന്ധ്ര​യി​ലും വി​ല്‍​ക്കു​ന്ന​തി​നെ​ക്കാ​ള്‍ കി​ലോ​യ്ക്ക് മൂ​ന്നി​ര​ട്ടി തു​ക​യ്ക്കാ​ണ് കാ​സ​ര്‍​ഗോ​ട്ട് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജി​ല്ല​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല​ട​ക്കം ക​ഞ്ചാ​വ് ബീ​ഡി​യും സു​ല​ഭ​മാ​ണ്. 60 രൂ​പ മു​ത​ല്‍ 100 രൂ​പ വ​രെ​യാ​ണ് ഒ​രു ക​ഞ്ചാ​വ് ബീ​ഡി​ക്ക് വാ​ങ്ങു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം കാ​റി​ല്‍ ക​ട​ത്തി​യ 114 കി​ലോ ക​ഞ്ചാ​വു​മാ​യി ത​ല​പ്പാ​ടി​യി​ല്‍ പി​ടി​യി​ലാ​യ ചെ​ട്ടും​കു​ഴി​യി​ലെ മു​ഹ​മ്മ​ദ് അ​ജ്മ​ല്‍ ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്ന് എ​ക്‌​സൈ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. കാ​റി​ന്റെ ഉ​ട​മ മ​റ്റൊ​രാ​ളാ​ണെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും എ​ക്‌​സൈ​സ് വ്യ​ക്ത​മാ​ക്കി.