ച​രി​ത്ര​ത്തെ മ​റ​ക്കു​ന്ന​വ​രെ ച​രി​ത്രംത​ന്നെ ശി​ക്ഷി​ക്കും: വി.​ടി. ബ​ല്‍​റാം
Monday, November 29, 2021 12:58 AM IST
പി​ലി​ക്കോ​ട്: ച​രി​ത്രം മ​റ​ക്കു​ന്ന​വ​രെ ച​രി​ത്രം ത​ന്നെ ശി​ക്ഷി​ക്കു​മെ​ന്നും സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ളി​ല്‍ ഇ​ട​മി​ല്ലാ​ത്ത​വ​ര്‍ ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ നാ​ടി​ന്‍റെ നേ​രാ​യ ച​രി​ത്രം നി​ര​ന്ത​രം ഓ​ര്‍​മ​പ്പെ​ടു​ത്തേ​ണ്ട​ത് ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളു​ടെ ക​ട​മ​യാ​ണെ​ന്നും കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ല്‍​റാം പ​റ​ഞ്ഞു. പി​ലി​ക്കോ​ട് ഫൈ​ന്‍ ആ​ര്‍​ട്‌​സ് സൊ​സൈ​റ്റി ഗാ​ന്ധി-​നെ​ഹ്‌​റു പ​ഠ​ന കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച "ഇ​ന്ത്യ​യെ ക​ണ്ടെ​ത്ത​ല്‍' ച​രി​ത്ര സെ​മി​നാ​റി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ര്‍​ഷ​ക​രെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും കേ​ള്‍​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത ഭ​ര​ണ​കൂ​ട​ങ്ങ​ളാ​ണ് ഇ​ന്ന് കേ​ന്ദ്ര​ത്തി​ലും കേ​ര​ള​ത്തി​ലും അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​തെ​ന്നും ക​ര്‍​ഷ​ക സ​മ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രും കെ-​റെ​യി​ലി​ന്‍റെ കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രും അ​ത് തെ​ളി​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍, ഡോ. ​പി. സ​രി​ന്‍ എ​ന്നി​വ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഫൈ​ന്‍ ആ​ര്‍​ട്‌​സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് വി​നോ​ദ് എ​ര​വി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി സി. ​ഭാ​സ്‌​ക​ര​ന്‍, എം. ​ധ​നേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കേ​ന്ദ്ര സീ​നി​യ​ര്‍ ഫെ​ലോ​ഷി​പ്പ് നേ​ടി​യ ച​ന്ദ്ര​ന്‍ മു​ട്ട​ത്ത്, നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ല്‍ റാ​ങ്ക് നേ​ടി​യ കാ​ര്‍​ത്തി​ക ജി. ​നാ​യ​ര്‍, സ്‌​പെ​യി​നി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​യാ​യ എ. ​ആ​ര്യ, ബി​എ​ഫ്എ അ​പ്ലൈ​ഡ് ആ​ര്‍​ട്ടി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ടി.​വി. അ​ഭി​രാം, അ​ത്യ​പൂ​ര്‍​വ ര​ക്ത ഗ്രൂ​പ്പാ​യ ബോം​ബെ ഗ്രൂ​പ്പ് ര​ക്ത​ദാ​നം ന​ട​ത്തി ജീ​വ​ന്‍ ര​ക്ഷി​ച്ച എം.​വി. ജോ​ഷി​ത്, ഗാ​ന്ധി, നെ​ഹ്‌​റു ഛായാ​ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചു​ന​ല്‍​കി​യ ര​വി പി​ലി​ക്കോ​ട്, യു​വ ചി​ത്ര​കാ​ര​ന്‍ പ്ര​ത്യു​ഷ് മോ​ഹ​ന്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു.